നടുവില്‍ : കേരള ഫോക്ലോര്‍
അക്കാദമിയുടേയും തഞ്ചാവൂര്‍ സൌത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും
ആഭിമുഖ്യത്തില്‍ നടുവില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ നടുവില്‍
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന നാഷണല്‍ ഫോക് ഫെസ്റ്
സമാപിച്ചു. സമാപന സമ്മേളനം ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി.
മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.
മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഫാത്തിമ,
ടി.എന്‍. ബാലകൃഷ്ണന്‍, ത്രേസ്യാമ്മ ജോണ്‍, ജോസഫ് കുന്നേല്‍, എം.പി. വാഹിദ,
വി.പി. മൂസാന്‍കുട്ടി, വി.എ. റഹിം, എ. പ്രദീപ്കുമാര്‍, ദേവസ്യ മുളംതറ
എന്നിവര്‍ പ്രസംഗിച്ചു. ഫെസ്റിന്റെ സമാപന ദിവസമായ ഇന്നലെ
നൂറുകണക്കിനാളുകളാണ് എത്തിയത്. വൈകുന്നേരം അറബനമുട്ട്, ദഫ്മുട്ട്,
ചവിട്ടുനാടകം എന്നീ നാടന്‍ കലാരൂപങ്ങളും അരങ്ങേറി.
Tags:
Naduvilnews
0 comments: