നടുവില്‍: വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള നടുവില്‍ പഞ്ചായത്തിലെ പാലക്കയം തട്ടില്‍ വ്യാപക ഭൂമികൈയേറ്റം. പത്തേക്കറോളം സ്ഥലം 'കൈയേറാനുള്ള' വ്യക്തികളുടെ ശ്രമം നടുവില്‍ വില്ലേജോഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തടഞ്ഞു. കമ്പിവേലി കെട്ടി കൈയേറിയ ഭൂമിയില്‍ നിന്നൊഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പൈതല്‍മലയോട് ചേര്‍ന്ന് പുല്‍മേടുകളും കുന്നുകളും നിറഞ്ഞ പ്രദേശമാണ് പാലക്കയം. നേരത്തെ വെള്ളാട് ദേവസ്വത്തിന്റെ കൈവശമായിരുന്നു ഈ ഭൂമി, കൃത്യമായി അതിരും മറ്റും ഇല്ലാത്തതിനാല്‍ ഏക്കറുകണക്കിന് ഭൂമി പാലക്കയത്തിന്റെ എല്ലാ അതിരുകളില്‍നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. മൂന്നുവശവും ചെങ്കുത്തായ കുന്നായതിനാല്‍ മാവുംചാല്‍ കുരിശിനടുത്ത് എത്തിവേണം പാലക്കയത്തെത്താന്‍. ഇവിടേക്ക്‌പോകുന്ന വഴി ഉള്‍പ്പെടുന്ന സ്ഥലം ക്വാറി ലോബികള്‍ കൈയടക്കിയിരിക്കുകയാണ്.
ക്വാറി നടത്തിപ്പുകാര്‍ നൂറുകണക്കിന് ഏക്കര്‍സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനുപുറമെ നിരവധി ഏക്കര്‍സ്ഥനം റിയല്‍ എസ്റ്റേറ്റ് ലോബികളും കൈയടക്കിയിരിക്കുകയാണ്. ഇതിന്റെ മറവിലാണ് ഇപ്പോള്‍ കൈയേറ്റം നടന്നിരിക്കുന്നത്. കൈയേറ്റം നടത്തിയവര്‍ക്ക് വെള്ളാട് വില്ലേജിലാണ് സ്ഥലമുള്ളത്. 1987 ല്‍ ഭൂമി അളന്നുതിരിച്ചതുപ്രകാരം നടുവില്‍ വില്ലേജില്‍ വരുന്ന ഭൂമിയാണ് കമ്പിവേലികെട്ടി വേര്‍തിരിച്ചത്.
എറണാകുളത്തെ വളവി ആന്‍ഡ് കമ്പനിയുടെ കൈവശമുണ്ടായിരുന്ന ആയിരം ഏക്കര്‍ സ്ഥലത്തിന്റെ ഭാഗമായി വരുന്നതാണ് പാലക്കയത്തിന്റെ ഏറിയപങ്കും. ഇതില്‍ മിച്ചഭൂമി പതിച്ചുനല്‍കിയതിനുശേഷം അവശേഷിക്കുന്ന സ്ഥലമാണ് അധികൃതര്‍ സംരക്ഷിക്കാത്തതിനാല്‍ കൈയേറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നത്.
Tags:
Naduvilnews

0 comments: