നടുവില്‍: നടുവില്‍- കണ്ണാടിപ്പാറ- പൊക്കുണ്ട് റോഡില്‍ കണ്ണാടിപ്പാറ വരെയുള്ള റോഡ് തകര്‍ന്നത് ജനങ്ങള്‍ക്ക് ദുരിതമായി. മൂന്ന് വര്‍ഷമായി ടാറിങ് നടത്താത്തതിനെത്തുടര്‍ന്ന് നാലു കി. മീറ്ററോളം ദൂരം പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. നിരവധി ബസ്സുകളും വാഹനങ്ങളും കടന്നുപോയിരുന്ന റോഡില്‍ ഗതാഗതം തീര്‍ത്തും ദുഷ്‌കരമായി. ബസ്സുകളെല്ലാം ഓട്ടം നിര്‍ത്തി. ഓട്ടോറിക്ഷകളും ഓടുന്നില്ല. സ്‌കൂള്‍ തുറക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌കൂള്‍ ബസും ഈ റോഡിലൂടെ വരില്ലെന്ന് അറിയിച്ചിരിക്കുകയാണ്. നടുവില്‍ ഹൈസ്‌കൂള്‍, വിളക്കണ്ണൂര്‍ എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ ഇത് ബാധിക്കും.
വിളക്കണ്ണൂരില്‍ നിന്ന് കണ്ണാടിപ്പാറയിലേക്കുള്ള റോഡിന്റെ ഭൂരിഭാഗവും ചെങ്ങളായി പഞ്ചായത്തിലാണ്. കല്ലുകള്‍ ഇളകി കിടക്കുന്നതിനാല്‍ ഇതുവഴിയും വാഹനങ്ങള്‍ ഓടുന്നില്ല.
നടുവില്‍- കണ്ണാടിപ്പാറ റോഡിന്റെ ടാറിങ് നാലു വര്‍ഷം മുമ്പാണ് നടത്തിയത്. റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളികള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഉപരോധസമരം നടത്തി. എന്നാല്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കിയില്ലെന്ന പരാതിയില്‍ മുപ്പതോളം തൊഴിലാളികളുടെ പേരില്‍ കുടിയാന്മല പോലീസ് കേസെടുക്കുകയായിരുന്നു. നടുവില്‍, ചെങ്ങളായി, കുറുമാത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച തളിപ്പറമ്പ്- ശ്രീകണ്ഠപുരം സ്റ്റേറ്റ് ഹൈവേയില്‍ എത്തുന്നതാണ് റോഡ്. റോഡ് ടാറിങിനുള്ള നടപടി അടിയന്തിരമായി നടത്തണമെന്ന് സൂര്യോദയം ജനശ്രീ, ഐശ്വര്യ ജനശ്രീ, ഇന്‍ഫാം കണ്ണാടിപ്പാറ, റബര്‍ കര്‍ഷക സ്വാശ്രയ സംഘം എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു.Mohanan alora.
Tags:
Naduvilnews

0 comments: