നടുവില്‍ : മടക്കാട് KSRTC ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്ക് ,നിസാര പരിക്കുകളാണ്,കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല ,മടക്കാട് ബസ് സ്റ്റോപ്പി നടുത്തുവച്ചാണ് അപകടം ,ബ്രേക്ക് നഷ്ട പ്പെട്ടതിനെതുടര്‍ന്ന് തിട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു ,മുന്‍പില്‍ വാഹനം ഉള്ളതുകൊണ്ട് തിട്ടയിലേക്ക് ഇടിച്ചു കയറ്റിയതിനെത്തുടര്‍ന്നു ബസ് മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു .പയ്യന്നൂരില്‍ നിന്ന് കുടിയാന്മാലയിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബസ് ,ഇന്ന് രാവിലെ പതിനോന്നോട് കൂടിയായിരുന്നു അപകടം ,വിഷുവിനു സാധനങ്ങള്‍ വാങ്ങാന്‍ പോയവരായിരുന്നു ബസില്‍ അതികവും .ബസ് ഡ്രൈവര്‍ നടുവില്‍ സ്വദേശി ശ്രീധരന്‍ (53),കണ്ടക്ടര്‍ തലവിലെ പൂമങ്ങലത്ത് മനോജ് (40),കുടിയാന്മല കനിയാര്‍കുന്നിലെ പൂമുള്ളില്‍ ജോര്‍ജ് (57),നടുവില്‍ പാറോലകത്തു മുഹമ്മദ് കുഞ്ഞി (37)നടുവില്‍ തീയഞ്ചേരി ശ്രീധരന്‍ (49)കണ്ണൂര്‍ ചാല സംസം ഹൌസിലെ ഖദീജ (55)മകള്‍ അഫ്സത്ത് (38)അഫ്സത്തിന്റെ മകള്‍ റുഖ്സാന (14)അഫ്സത്തിന്റെ സഹോദര ഭാര്യ റഷീദ (33)പെരുമ്പടവ് വട്ടോത്ത് സാലി മാത്യു (50)തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത് .ഇവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ,മറ്റുള്ളവരെ പരിയാരം മെഡിക്കല്‍ കോളേജിലും ,തളിപറമ്പ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു .
Tags:
Naduvilnews
0 comments: