നടുവില്‍:വഴിയോരക്കച്ചവടം നിയന്ത്രിക്കാന്‍ നടപടികളെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നടുവില്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരിഭവനില്‍ നടന്ന സമ്മേളനം ജില്ലാപ്രസിഡന്റ് ദേവസ്യമേച്ചേരി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എസ്.സജിത്ത് അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങള്‍, നൃത്തസന്ധ്യ, ഗാനമേള, കുടുംബസഹായനിധിവിതരണം എന്നിവയും നടന്നു. പെന്‍ഷന്‍വിതരണം ജോര്‍ജ് തോണിക്കല്‍ ഉദ്ഘാടനം ചെയ്തു. ടി.വി.നാരായണന്‍, വി.ജെ.തോമസ് എന്നിവര്‍ സംസാരിച്ചു. എ.ആര്‍.അബ്ദുള്ള സ്വാഗതവും ടി.കെ.ഷിബു നന്ദിയുംപറഞ്ഞു.
Tags:
Naduvilnews
0 comments: