നടുവില്‍: കുടിയാന്മലയില്‍നിന്ന് വൈതല്‍മലയിലേക്കുള്ള റോഡ് തകര്‍ന്നത് യാത്ര ക്ലേശകരമാക്കി. റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നുകിടക്കുകയാണ്. ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. വളവുകവലയിലെ വലിയ കുഴി അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
വീതി കുറവുള്ള റോഡാണ് കുടിയാന്മല മുതല്‍ പൊട്ടന്‍പ്ലാവ് വരെ. ബസ്സുകള്‍ക്ക് സൈഡ് കൊടക്കാന്‍ കഴിയില്ല. ഒരു ബസ് പൊട്ടന്‍പ്ലാവില്‍പ്പോയി തിരിച്ച് കുടിയാന്മലയില്‍ എത്തിയാലേ അടുത്തതിന് കടന്നുപോകാന്‍ കഴിയൂ. റോഡരിക് കുത്തിയൊലിച്ചുപോയതോടെ ചെറുവാഹനങ്ങള്‍ക്കും സൈഡ് കൊടുക്കാന്‍ കഴിയുന്നില്ല. വൈതല്‍മലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും റോഡ് തകര്‍ച്ച ബുദ്ധിമുട്ടാവുകയാണ്. വളവുഭാഗത്തെ കൊടുംവളവ് വീതികൂട്ടി ടാര്‍ ചെയ്യണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. റോഡരികില്‍ ഓവുചാലില്ലാത്തതാണ് മഴവെള്ളം കെട്ടിനിന്ന് റോഡില്‍ കുഴികള്‍ രൂപംകൊള്ളുന്നതിന് കാരണമാകുന്നത്.Mohanan alora.
Tags:
Naduvilnews

0 comments: