കുടിയാന്മല: എകൈ്‌സസ് പരിശോധന കര്‍ശനമാക്കിയതോടെ വ്യാജ മദ്യവില്പനക്കാര്‍ പിന്‍വാങ്ങി. നടുവില്‍, കുടിയാന്മല പ്രദേശത്താണ് എകൈ്‌സസ്അധികൃതര്‍ രണ്ടുദിവസമായി പരിശോധന നടത്തിയത്. വില്പനക്കാരെക്കൂടാതെ മദ്യപിക്കാനെത്തുന്നവരെയും മദ്യം കടത്തിക്കൊണ്ടുവരുന്നവരെയും നിരീക്ഷണവിധേയമാക്കി. ഇതോടെ ഈ മേഖലയിലെ മദ്യവില്പനയ്ക്ക് കുറവുവന്നു. വ്യാജമദ്യം വില്ക്കുന്ന കേന്ദ്രങ്ങളില്‍ എകൈ്‌സസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ്‌ചെയ്യുകയാണ്. നടുവില്‍, ഏരുവേശി പഞ്ചായത്തുകളിലെ ചില പട്ടികവര്‍ഗ കോളനികള്‍ കേന്ദ്രീകരിച്ചും മറ്റുചിലയിടങ്ങളിലും വ്യാജ മദ്യവില്പന ശക്തമായിരുന്നു. ഇതിനാണിപ്പോള്‍ നിയന്ത്രണം വന്നിരിക്കുന്നത്. എകൈ്‌സസ് പരിശോധന തുടരാന്‍ സ്ഥിരം സംവിധാനം വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.Mohanan alora.
Tags:
Naduvilnews
0 comments: