നടുവില്‍: 250 അടിയുള്ള ഒരു ലോഡ് മണലിന് 23,000രൂപ! കടുത്ത മണല്‍ക്ഷാമം അനുഭവപ്പെടുന്ന നടുവില്‍ പ്രദേശത്ത് കഴിഞ്ഞദിവസം ഇറക്കിയ മണലിനാണ് സ്വര്‍ണവിലയേക്കാള്‍ കൂടുതല്‍ വില വാങ്ങിയത്. ഉദ്യോഗസ്ഥരുടെ കണ്ണ്‌വെട്ടിച്ച് മാനന്തവാടിയില്‍ നിന്നെത്തിച്ചതായിരുന്നു മണല്‍. മണല്‍ ലഭിക്കാത്തതിനാല്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടവര്‍ പരക്കംപായുകയാണ്. ക്ഷാമം മുതലെടുത്ത് തോന്നിയ വില ഈടാക്കുകയാണ് ഏജന്റുമാര്‍. തദേശ മണലിന് 150 അടിക്ക് 10,000 രൂപയാണ് വില. മംഗലാപുരത്ത്‌നിന്ന് ഇറക്കുന്ന 200 അടി മണലിന് 16,000 രൂപയും.
ക്ഷാമം രൂക്ഷമായതോടെ കെട്ടിട നിര്‍മാണജോലികളും നിലച്ചു. തൊഴിലാളികളും ബുദ്ധിമുട്ടിലായി. എസ്.എസ്.എ. ഫണ്ട്ഉപയോഗിച്ച സ്‌കൂളുകളില്‍ നടക്കേണ്ട നിര്‍മാണ ജോലികള്‍ നടക്കാത്തത് അധികൃതരെ കുഴക്കിയിട്ടുണ്ട്. മണലിനുപുറമെ കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്കെല്ലാം വില കുതിച്ചുകയറുകയാണ്. വീടെന്ന സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് വിലക്കയറ്റം തടസ്സമായി മാറിയിട്ടുണ്ട്.Mohanan alora.
Tags:
Naduvilnews

0 comments: