നടുവില്‍:ചെകുത്താന്‍കാട് ക്വാറി തുടങ്ങാന്‍ എന്‍.ഒ.സി. കൊടുത്ത ഗ്രാമപഞ്ചായത്ത് നിലപാടില്‍ പ്രതിഷേധം ശക്തം. വെള്ളിയാഴ്ച ക്വാറി വിരുദ്ധ പ്രക്ഷോഭസമിതി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ആദ്യകാല കുടിയേറ്റകര്‍ഷകന്‍ ചെറിയാന്‍ കുടക്കച്ചിറക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പാവങ്ങളുടെ വഴിയും കുടിവെള്ളവും ക്വാറി വരുന്നതോടുകൂടി ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. നടുവില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജോസഫ് അനന്തക്കാട്, സി.പി.എം. ലോക്കല്‍ സെക്രട്ടറി സാജു ജോസഫ്, കേരള കോണ്‍ഗ്രസ് നേതാവ് മാത്യു കുടക്കച്ചിറ, ജോര്‍ജ്ജ് നെല്ലിവേലി, ബിജു മാത്യു എന്നിവര്‍ സംസാരിച്ചു. തോംസണ്‍ കണിയാംകുന്നേല്‍ സ്വാഗതവും സേവ്യര്‍ ചെങ്ങരപ്പള്ളി നന്ദിയും പറഞ്ഞു. സിബി വളയംവെള്ളി, സാബു വടക്കുംചേരി, ജോര്‍ജ്ജ്കുട്ടി കണിയാംകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.Mohanan alora.
Tags:
Naduvilnews
0 comments: