നടുവില്‍ : ടൌണിലെ ഓവുചാല്‍ നിറഞ്ഞൊഴുകിയെത്തിയ മഴവെള്ളം ആട്ടുകുളം റോഡ് തോടാക്കി. റോഡ് നിറഞ്ഞ് പറമ്പുകളിലും മറ്റും വെള്ളമെത്തിയത് കിണര്‍ വെള്ളവും മലിനമാക്കി. നിരവതി വീട്ടുകാര്‍ ഇതുമൂലം പ്രയാസം അനുഭവിക്കുകയാണ് .മാലിന്യങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും റോഡിലും പറമ്പുകളിലും ചിതറിക്കിടക്കുന്ന സ്ഥിതിയുണ്ട് .മഴ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധി ഉണ്ടാവാനും സാധ്യത ഏറെയാണ് .അശാസ്ത്രീയമായി നിര്‍മ്മിച്ച ഒവുചാലില്‍ നിന്ന് വെള്ളം ഒഴുക്കികളയാന്‍ സംവിധാനമില്ല . നിലവില്‍ ഒവുചാലില്‍ നിന്നുള്ള വെള്ളം ആട്ടുകുളം റോഡിലേക്ക് തിരിച്ചുവിട്ടതാണ് ഞങ്ങള്‍ക്ക് ദുരിതമായി മാറിയത്.
Tags:
Naduvilnews
0 comments: