നടുവില്‍:: :നടുവില്‍ ടൗണില്‍ നിന്നുള്ള പ്രധാന റോഡായ ഉത്തൂര്‍-കണ്ണാടിപ്പാറ റൂട്ടില്‍ കലുങ്കുകള്‍ നിര്‍മിക്കാത്തത് ദുരിതമായി. പാല്‍ സംഭരണകേന്ദ്രം, മിനി സ്റ്റേഡിയം, ഉമിക്കുന്ന് റോഡ്, ഉത്തൂര്‍, കണ്ണാടിപ്പാറ, കൊളത്തൂര്‍, കൂനം എന്നീ സ്ഥലങ്ങളിലെല്ലാം മഴവെള്ളം കുത്തിയൊഴുകുന്നത് റോഡിലൂടെയാണ്. കനത്തമഴ പെയ്താല്‍ ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. നടുവില്‍ പാല്‍സംഭരണ കേന്ദ്രത്തിനടുത്തും ഉമിക്കുന്ന് റോഡിലും അടിയന്തരമായി കലുങ്കുകള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി.Mohanan alora
Tags:
Naduvilnews
0 comments: