നടുവില്‍ :ടാറിങ് നടന്ന് ആറുമാസത്തിനകം മലയോരമേഖലയിലെ റോഡുകളും തകര്‍ച്ചയിലേക്ക്. പ്രധാന റോഡുകളിലെല്ലാം വലിയ കുഴികള്‍ രൂപപ്പെട്ടു. ഒടുവള്ളി-ചാണോക്കുണ്ട് റോഡില്‍ പാലത്തോട് ചേര്‍ന്നുള്ള ഭാഗം തകര്‍ന്നത് ദുരിതമായി. കുടിയാന്മല റോഡില്‍ തട്ടുകുന്ന് മുതല്‍ പൈതല്‍മല വരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്നു. കൊക്കമുള്ള്, കുടിയാന്മല, വളപ്പ് എന്നിവിടങ്ങളില്‍ വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ വെള്ളത്തില്‍ റോഡരിക് ഒലിച്ചുപോയതിനാല്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
നടുവില്‍-കരുവഞ്ചാല്‍ ഹില്‍ റോഡിലും ഗതാഗതം ദുഷ്‌കരമായിട്ടുണ്ട്. വായാട്ടുപറമ്പ് മുതല്‍ നടുവില്‍ വരെയുള്ള അഞ്ചുകിലോമീറ്റര്‍ കുണ്ടുംകുഴിയും നിറഞ്ഞിരിക്കുകയാണ്. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്നതായി നാട്ടുകാര്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ നടത്താതിരുന്ന ഉത്തൂര്‍-പൊക്കുണ്ട് റോഡ്, പോത്തുകുണ്ട്- താറ്റിയാട് റോഡ്, വിളക്കണ്ണൂര്‍-പടപ്പേങ്ങാട് റോഡ്, താവുന്ന് കവല-താവുന്ന് റോഡ് എന്നിവിടങ്ങളിലും യാത്ര പ്രയാസമേറിയതായിട്ടുണ്ട്.Mohanan alora.
Tags:
Naduvilnews

0 comments: