നടുവില്‍: റോഡരികില്‍നിന്ന് വീണുകിട്ടിയ മൊബൈല്‍ഫോണും 10,000 രൂപയും തിരിച്ചേല്പിച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ഥി മാതൃകയായി. കുടിയാന്മലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുരിശുങ്കല്‍ തോമസിന്റെ മകന്‍ ബിനുവിന് തിങ്കളാഴ്ച രാത്രിയായിരുന്നു കുടിയാന്മല ടൗണിലെ റോഡരികില്‍ നിന്ന് പണമടങ്ങിയ പഴ്‌സും മൊബൈല്‍ഫോണും കിട്ടിയത്. ഇത് ഉടന്‍തന്നെ കുടിയാന്മല പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു. കൂട്ടുംമുഖത്ത് കച്ചവടം നടത്തുന്ന മുരിങ്ങോത്ത് ബിനു ജോസഫിന്റെതായിരുന്നു നഷ്ടപ്പെട്ട പണവും മൊബൈല്‍ ഫോണും. എസ്.ഐ. കെ.എ.ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇത് ഉടമസ്ഥന് തിരിച്ചുനല്കി.
Tags:
Naduvilnews
0 comments: