നടുവില്‍:: മലയോര പ്രദേശങ്ങളില്‍ പനി പടരുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പെട്ടന്നുള്ള പകര്‍ച്ചപ്പനിക്കു കാരണമായത്. കുടുംബത്തില്‍ ഒരാള്‍ക്ക് പനി വന്നാല്‍ എല്ലാവര്‍ക്കും പകരുന്ന സ്ഥിതിയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ക്ലിനിക്കുകളിലും രോഗികളുടെ നീണ്ട നിരയാണുള്ളത്.
എന്നാല്‍ പല സ്ഥലങ്ങളിലും ചികിത്സാ സൗകര്യം പരിമിതമാണെന്ന ആക്ഷേപമുണ്ട്. ഒടുവള്ളിയിലെ സി.എച്ച്.സി.യില്‍ രാവിലെമുതല്‍ വന്‍ജനക്കൂട്ടമാണ് ചികിത്സയ്‌ക്കെത്തുന്നത്. പരിശോധന തുടങ്ങാന്‍ 11 മണിയെങ്കിലും ആവുന്നു. കുടിയാന്മലയില്‍ അടുത്ത കാലത്താണ് ഡോക്ടറെ നിയമിച്ചത്. ഡോക്ടര്‍മാരുടെ ക്ഷാമംമൂലം തളിപ്പറമ്പുപോലുള്ള സ്ഥലങ്ങളിലേക്ക് പോകുവാന്‍ ജനം നിര്‍ബന്ധിതരാവുകയാണ്. നടുവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മാത്രമാണ് സ്ഥിരമായി ഡോക്ടറുടെ സേവനം ലഭിക്കുന്നത്.Mohanan alora.
Tags:
Naduvilnews

0 comments: