നടുവില്‍: നടുവില്‍ പഞ്ചായത്തിലെ വ്യാജവാറ്റുകേന്ദ്രങ്ങളില്‍ സംയുക്ത എകൈ്‌സസ് സംഘം റെയ്ഡ് നടത്തി. നടുവില്‍, ചേറ്റടി, പുല്ലംവനം പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നത്. തോടരികില്‍ സൂക്ഷിച്ച 200 ലിറ്റര്‍ വാഷും നാലുലിറ്റര്‍ ചാരായവും നശിപ്പിച്ചു. ജില്ലാ എകൈ്‌സസ് ഇന്റലിജന്‍സ് ബ്യൂറോ, തളിപ്പറമ്പ് സര്‍ക്കിള്‍ ഓഫീസ്, ആലക്കോട്, ശ്രീകണ്ഠപുരം റെയ്ഞ്ച് ഓഫീസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.സുരേഷ്‌കുമാര്‍ നേതൃത്വം നല്‍കി. നടുവില്‍ മേഖലയിലെ ആദിവാസി കോളനികളില്‍ വ്യാജമദ്യനിര്‍മാണം വ്യാപകമാണെന്ന പരാതി ഉയര്‍ന്നിരുന്നു.
Tags:
Naduvilnews
0 comments: