നടുവില്‍: ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച ഒടുവള്ളി ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ദുരിതം. കാത്തിരിപ്പുകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നും ചുറ്റും കാടുകയറിയും ശോച്യാവസ്ഥയിലാണ് സ്റ്റാന്‍ഡ്. കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമില്ല. ഇവിടെ ശുചീകരണത്തിന് സ്ഥിരം ആളെ നിയമിക്കാത്തതും പ്രശ്‌നമായിട്ടുണ്ട്. ബസ്സ്റ്റാന്‍ഡ് പരിസരത്ത് പരസ്യമായ മദ്യവില്പനയും സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായും പരാതിയുണ്ട്. ബസ്സ്റ്റാന്‍ഡില്‍ സ്ഥാപിച്ച വൈദ്യുതിവിളക്ക് കത്താത്തതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ല.
നേരത്തേ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കാത്തിരിപ്പ് സ്ഥലങ്ങളുണ്ടായിരുന്നു. ഇതില്‍ സ്ത്രീകളുടെ ഭാഗം പൊളിച്ച് ഷോപ്പിങ്‌കേന്ദ്രം നിര്‍മിക്കുകയാണ് ചെയ്തത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയ്ക്കും മറ്റും പ്രതിദിനം നൂറുകണക്കിനാളുകള്‍ എത്തുന്നുണ്ട്. ഇവര്‍ മരത്തണലിലും സമീപത്തെ കടവരാന്തയിലുമൊക്കെയാണ് നില്‍ക്കുന്നത്. ബസ്സ്റ്റാന്‍ഡില്‍ ബസ്സുകള്‍ കയറുന്നതിന് വാങ്ങിയിരുന്ന സ്റ്റാന്‍ഡ് ഫീയും ഇപ്പോള്‍ പിരിക്കുന്നില്ല. ടാറിങ്ങും പല ഭാഗങ്ങളിലും തകര്‍ന്നുകിടക്കുകയാണ്.Mohanan alora.
Tags:
Naduvilnews

0 comments: