മണ്ടളം : ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചി വിറ്റ കേസില്‍ ഒരാളെ കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ സ്വദേശി കളരിക്കല്‍ അബൂബക്കറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മുപ്പതിന് മണ്ടളത്തെ അനധികൃത അറവുശാലയില്‍ ഒന്‍പത് മാസം ഗര്‍ഭിണിയായ പശുവിനെ കൊല്ലുകയും കിടാവിനെ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്.ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് കിടാവിന്‍റെ ജഡം കിട്ടിയത്. മണ്ടളത്തെ വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളാണ് പരാതി നല്‍കിയത്.എളമ്പേരം പാറയില്‍ നിന്നും വാങ്ങിയതാണ് പശു. ഗര്‍ഭിണിയാണെന്ന കാര്യം ഉടമ അറിഞ്ഞിരുന്നില്ലെന്നാണ് പോലീസില്‍ അറിയിച്ചത് .Mohanan alora.
Tags:
Naduvilnews

0 comments: