 |
പുതിയ കെട്ടിടം |
നടുവില്‍ : സ്വന്തമായി കെട്ടിടം പണിതിട്ടും ഹോമിയോ ആസ്പത്രി കടമുറിയില്‍ . നടുവില്‍ പഞ്ചായത്തിലെ പുലിക്കുരുമ്പ ഹോമിയോ ആസ്പത്രിയാണ് അസൌകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്നത് . ഡോക്ടറുടെ പരിശോധനയും ഫാര്‍മസിയും ,സ്റ്റോര്‍ റൂമുമെല്ലാം ഒറ്റമുറിയിലാണ് .രോഗികള്‍ വരാന്തയില്‍ നില്‍ക്കേണ്ട സ്ഥിതിയാണ് . ചെമ്പേരി റോഡില്‍ ആസ്പത്രിക്കായി കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം നടന്നിട്ടില്ല .കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്താണ് പഞ്ചായത്തില്‍ രണ്ട് ഹോമിയോ ആസ്പത്രികള്‍ അനുവദിച്ചത് ,ആദ്യം നടുവിലില്‍ അനുവദിച്ചപ്പോള്‍ പുലിക്കുരുമ്പയിലും വേണമെന്ന ആവശ്യം ഉയരുകയായിരുന്നു, ഇതേ തുടര്‍ന്നാണ് പുലിക്കുരുമ്പയില്‍ പുതിയ ആസ്പത്രി അനുവദിച്ചത് .നടുവില്‍ തുടങ്ങിയ ആസ്പത്രിയുടെ കെട്ടിടോദ്ഘാടനം കഴിഞ്ഞ വര്‍ഷം തന്നെ നടന്നിരുന്നു .
 |
ഹോമിയോ ആസ്പത്രി കടമുറിയില്‍ പ്രവര്‍ത്തിക്കുന്നു |
Tags:
Naduvilnews
Naduvilnews
0 comments: