വൈതല്‍ മലയിലെ ടൂറിസം കോംപ്ലക്‌സ് കെ.ടി.ഡി.സി. ഏറ്റെടുത്തില്ലെങ്കില്‍ ഡി.ടി.പി.സി.നേരിട്ട് നടത്തിപ്പിന് നല്‍കും എന്നും യോഗത്തില്‍ തീരുമാനം. ടൂറിസം
വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ കുടിയേറ്റ മ്യൂസിയവും ട്രാഫിക്
പാര്‍ക്കും സ്ഥാപിക്കാന്‍ ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം
തീരുമാനിച്ചു. കൊട്ടിയൂരിലാവും
കുടിയേറ്റമ്യൂസിയം സ്ഥാപിക്കുക. സംസ്ഥാനത്തെ ആദ്യത്തെ കുടിയേറ്റ
മ്യൂസിയമാവും കൊട്ടിയൂരില്‍ സ്ഥാപിക്കുന്നത്. കേരളത്തിലെ കുടയേറ്റവുമായി
ബന്ധപ്പെട്ട രേഖകളും മറ്റ് സാമഗ്രികളും ഇവിടെ പ്രദര്‍ശിപ്പിക്കും.
കുടിയേറ്റവുമായി ബന്ധപ്പട്ട കാര്യങ്ങള്‍ പുതിയ തലമുറയ്ക്ക്
പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം. യോഗത്തില്‍ കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ അധ്യക്ഷതവഹിച്ചു. ഡി.ടി.പി.സി. സെക്രട്ടറി കെ. ഭാസ്‌കരന്‍, എക്‌സി. കമ്മിറ്റി അംഗങ്ങളായ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ., അഡ്വ. കെ.സി.ഗണേശന്‍, വി.സി.നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:
Naduvilnews
Naduvilnews
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments: