
നെറ്റിനു
മുകളില്‍ കുതിച്ചുയര്‍ന്നു എതിരാളിയുടെ ബ്ലോക്കുകള്‍ തകര്‍ക്കുന്ന ജിമ്മി
ജോര്‍ജ് ഇന്നില്ല. ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് വിട
പറഞ്ഞിട്ട് 30-11-2012നു കാല്‍ നൂറ്റാണ്ട് തികയുന്നു.ഒരു കാലത്ത് വോളിബോള്‍
കോര്‍ട്ടിലെ ഇടിമുഴക്കം ആയിരുന്നു ജിമ്മിയുടെ ഓരോ സ്മാഷൂകളും. 1980-കളിലെ
ലോകത്തെ ഏറ്റവും മികച്ച അറ്റാക്കാര്‍മാരില്‍ ഒരാളായ ജിമ്മിയുടെ പേരില്‍
ആയിരുന്നു, മരണകിടക്കയില്‍ ആയിരുന്ന ഇന്ത്യന്‍ വോളിബോള്‍ ഒരുകാലത്ത്
ശിരസ്സുയര്‍ത്തി നിന്നത്. ഇന്ത്യന്‍ വോളിയിലെ സമാനതകള്‍ ഇല്ലാത്ത
ഇതിഹാസതാരം ആണ് ജിമ്മി ജോര്‍ജ്. പേരാവൂര്‍ സഹോദരന്മാര്‍ക്ക് ഇടയിലെ ഈ ഹീറോ,
ജമ്പിംഗ് സെര്‍വും കിടിലന്‍ സ്മാഷൂകളും ആയി കളിക്കളം കൈയടക്കി.
പറന്നുപൊങ്ങി വായുവില്‍ നിന്ന് കൊണ്ട്സ്മാഷൂകള്‍ ഉതിര്‍ത്ത ആ അത്ഭുത
താരത്തെ ഇറ്റലിക്കാര്‍ ഹെര്‍മിസ് ദേവനോട് ഉപമിച്ചത് വെറുതെ അല്ല. നമുക്ക്
നഷട്ടപെട്ടു പോയ സൌഹ്രദ കൂട്ടയ്മയുടെ പ്രസക്തി
കൂടി വോളിബോള്‍ ഓര്‍മപെടുത്തുന്നു. 25 വര്‍ഷം പിന്നിട്ടിട്ടും ജിമ്മിയുടെ
വേര്‍പാട് കായികപ്രേമികളുടെ ഹൃദയത്തില്‍ ഇന്നും നൊമ്പരമായി അവശേഷിക്കുന്നു.എന്നിട്ടും അദ്ദേഹത്തെ ഓര്‍മ്മിക്കാന്‍ ജന്മനാട്ടില്‍ ഒരു സ്മാരകം ഇല്ല
എന്നത് ഒരു പോരായ്മ ആയി അവശേഷിക്കുന്നു. ജിമ്മിയുടെ അകാലനിര്യാണത്തോടെ
തൊണ്ടിയില്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ ഗ്രൌണ്ടിനു ജിമ്മി ജോര്‍ജ് സ്മാരക
സറ്റെഡിയം എന്ന് പേര് നല്‍കുകയുണ്ടായി. പുതിയ പ്രഭാതങ്ങള്‍ക്ക് ഒപ്പം
വോളിബോള്‍ കോര്‍ട്ടുകള്‍ ഉണര്‍ന്നു തുടങ്ങി. എന്നാല്‍ കാണികള്‍
നിരാശരാണ് ഒപ്പം കേരളവും. ഇത്തവണ എങ്കിലും ജിമ്മി ജോര്‍ജ്
അന്താരാഷ്ട്ര സ്റ്റെഡിയം നിലവില്‍ വരുമെന്ന പ്രതീക്ഷയില്‍ കായിക കേരളം
കാത്തിരിക്കുന്നു.
Tags:
Naduvilnews
Naduvilnews
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments: