തളിപ്പറമ്പില്‍നിന്ന് കുടിയാന്മലയിലേക്ക് 33 കി.മീ. ദൂരമാണുള്ളത്. ശരാശരി ഒന്നര മണിക്കൂര്‍ വരെ സമയം എടുക്കുന്നു. ടൗണില്‍ ഓടുന്ന ബസ്സുകള്‍ ഈ ദൂരം ഒരു മണിക്കൂര്‍കൊണ്ട് ഓടിത്തീര്‍ക്കുന്നുണ്ട്. പഴയ സമയക്രമം തുടരുന്നത് യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തുന്നതായി പരാതിയുണ്ട്.
റൂട്ടില്‍ ലിമിറ്റഡ്‌സ്റ്റോപ്പ് ബസ്സുകളും കുറവാണ്. രാത്രി 8.10നായിരുന്നു നേരത്തെ കുടിയാന്മലയില്‍നിന്ന് തളിപ്പറമ്പിലേക്ക് ലാസ്റ്റ് ബസ്സ് ഉണ്ടായിരുന്നത്. ഇത് 7.20നാക്കി മാറ്റി.
ഏറ്റവും തിരക്കുള്ള രാവിലെയും വൈകുന്നേരവും ഓടുന്ന ബസ്സുകളും ഇതേ ഷെഡ്യൂളില്‍ തന്നെയാണ്.
രാവിലെ 8നും 10നും ഇടയിലും വൈകുന്നേരം 4നും 7നും ഇടയിലും കൂടുതല്‍ ബസ്സുകള്‍ വേണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. അവികസിതമായികിടക്കുന്ന മാമ്പള്ളം, കോട്ടയംതട്ട്, തുരുമ്പി, വലിയരീക്കമല, കണ്ണാടിപ്പാറ, താറ്റിയാട്, മുന്നൂര്‍കൊച്ചി, ചേറ്റടി, കോട്ടച്ചോല, ചാത്തമല എന്നിവിടങ്ങളിലേക്കൊന്നും ഇപ്പൊഴും ബസ്‌സര്‍വീസുകളില്ല.
ബസ്സുകളുടെ സമയക്രമം പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് കുടിയാന്മല സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജു കൊന്നക്കല്‍ ഗതാഗതമന്ത്രി, കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
0 comments: