മലയോരത്തിന്റെ പ്രകൃതിഭംഗി കോര്‍ത്തിണക്കി പുതുതായി നിര്‍മിക്കുന്ന പുതിയ ചിത്രമായ നിറമേഘങ്ങള്‍ എന്ന ചിത്രത്തിന്‍റെ പൂജ ഇരിട്ടി കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയില്‍ നടന്നു. നവാഗത സംവിധായകന്‍ ആയ ജനാര്ദ്ധനന്‍ പുതുമുഖ താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന ചിത്രമാണ് നിറമേഘങ്ങള്‍. നിര്‍മ്മതാക്കള്‍ ആയ ബാബു മുള്ള്ല്‍, ഗണേഷ് കണ്ണൂര്‍, സുനില്‍ പെട്ട, റാണാ പ്രതാപ് തുടങ്ങിയവര്‍ പങ്കെടുത്തു. ദേവന്‍, രൂപശ്രീ, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വരും ദിവസങ്ങളില്‍ ഇരിട്ടിയും പരിസരപ്രദേശങ്ങളിലും നടക്കും.
Film News
0 comments: