2013 ജനുവരി 1 മുതല്‍ കേരളത്തിലെ ഭൂമിയില്ലാത്ത രണ്ടു ലക്ഷത്തോളം വരുന്ന ആളുകള്‍ മിച്ചഭൂമി കൈയ്യേറി അവകാശം സ്ഥാപിക്കുമെന്ന് പി .ജയരാജന്‍ പറഞ്ഞു . രണ്ടാം ഭൂ സമരത്തിന്റെ ഭാഗമായി കേരള കര്‍ഷക സംഘം , കര്‍ഷക തൊഴിലാളി യുണിയന്‍ , ആദിവാസി ക്ഷേമ സമിതി എന്നിവ സംയുക്തമായി നടത്തിയ കാല്‍നട പ്രജരണ ജാഥയുടെ സമാപന പൊതുയോഗം പുലിക്കുരുമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീ .ജയരാജന്‍.കേരളത്തില്‍ വിലക്കയറ്റം രൂക്ഷമായ സമയത്തും അതിനെതിരെ നടപടി എടുക്കുവാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിക്കുന്നില്ലയെന്നു ജയരാജന്‍ ആരോപിച്ചു .ഭൂരഹിതരായ മുഴുവനാളുകള്‍ക് ഭൂമി നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ട് ആരംഭിച്ച ജാഥ കൊട്ടയംതട്ടില്‍ ശ്രീ .കെ .എം .ജോസഫ് ഉദ്ഘാടനം ചെയ്തു .പുലിക്കുരുമ്പ വില്ലേജിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ പുലിക്കുരുമ്പയില്‍ സമാപിച്ചു. സമാപന യോഗത്തില്‍ പി .ജയരാജന് പുറമേ കെ .എം.ജോസഫ് ,സാജുജോസഫ് ,ജാഥ ലീഡര്‍ തോമസ് തെക്കാനം എന്നിവര്‍ സംസാരിച്ചു ,ജയപ്രകാശ് മഞ്ഞളി സ്വാഗതവും ,വി .വി .തോമസ് അധ്യക്ഷത വഹിച്ചു .
Tags:
Naduvilnews
0 comments: