നടുവില്‍: സംസ്ഥാനത്ത് സാമുഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിനു പുറമെ ആധാര്‍ നമ്പറും നിര്‍ബന്ധമാക്കി. തദ്ദേശവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്അയച്ച കത്തുപ്രകാരം ബാങ്ക്, പോസ്റ്റോഫീസ്അക്കൗണ്ടിനു പുറമെ ആധാര്‍ നമ്പറും റേഷന്‍കാര്‍ഡ് നമ്പറും പഞ്ചായത്തോഫീസില്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇത് പെന്‍ഷന്‍കാരെയും ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. നിലവില്‍ മണിഓര്‍ഡറായി പെന്‍ഷന്‍ അയച്ചുകൊണ്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കഴിഞ്ഞ മാസമാണ് എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും അക്കൗണ്ട്ആരംഭിച്ച് നമ്പര്‍ തദ്ദേശസ്ഥാപനങ്ങളില്‍ അറിയിക്കണമെന്ന്അറിയിപ്പ് നല്‍കുന്നത്. ഇതുപ്രകാരം ആളുകള്‍ അക്കൗണ്ട് തുടങ്ങി ഗ്രാമപഞ്ചായത്തോഫീസുകളില്‍ വിവരം അറിയിച്ചു കഴിഞ്ഞു. വീണ്ടും ഇറക്കിയ ഉത്തരവിലാണ്ആധാര്‍ നമ്പറും റേഷന്‍കാര്‍ഡ് നമ്പറും ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത്ആധാര്‍ റജിസ്‌ട്രേഷന്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
പ്രായമായവര്‍, വികലാംഗര്‍ എന്നിങ്ങനെ ഭൂരിഭാഗം പേര്‍ക്കും കാര്‍ഡ് ലഭ്യമല്ല. പുതിയ ഉത്തരവ് ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന്തടസ്സമായേക്കും. ഓരോ പഞ്ചായത്തിലും 2000 പേരെങ്കിലും വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റുന്നുണ്ട്. ഗുണഭോക്താക്കള്‍ക്ക് വ്യക്തിപരമായ അറിയിപ്പ് നല്‍കാനാണ് നിര്‍ദേശം. ജോലിഭാരംകൊണ്ട് പൊറുതി മുട്ടുന്ന ജീവനക്കാര്‍ക്ക് ഇത് തലവേദനയായിരി ക്കുകയാണ്. ഡിസംബര്‍ 31നകം ആധാര്‍ നമ്പറും റേഷന്‍കാര്‍ഡ് നമ്പറും അറിയിക്കാനാണ്ആവശ്യപ്പെട്ടി രിക്കുന്നത്.
Tags:
Naduvilnews

0 comments: