നടുവില്‍: വന്യമൃഗശല്യം രൂക്ഷമായതോടെ സ്വയം പ്രതിരോധിക്കാന്‍ കര്‍ഷകര്‍ വേലികെട്ടുന്നു. നടുവില്‍ പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്ന പൈതല്‍മല, ചാത്തമല, പൊട്ടന്‍പ്ലാവ്, മുന്നൂര്‍ കൊച്ചി, പാലക്കയം തട്ട്, ആശാന്‍കവല, തുരുമ്പി, മഞ്ഞുമല , നരിയന്‍കല്ല്, പാത്തന്‍പാറ തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകരാണ് കൃഷിസ്ഥലങ്ങളില്‍ വേലികെട്ടുന്നത്. പന്നി, കുരങ്ങുശല്യം രൂക്ഷമായതോടെ കൃഷി പ്രതിസന്ധിയിലായതായി കര്‍ഷകര്‍ പറയുന്നു. വര്‍ഷങ്ങളായി മരച്ചീനി, ചേമ്പ്, ചേന, പച്ചക്കറി എന്നിവ കൃഷിചെയ്യാന്‍ കഴിയുന്നില്ല. റബര്‍, വാഴ എന്നീ വിളകളെയും പന്നികള്‍ നശിപ്പിക്കുന്നതായി മുന്നൂര്‍ കൊച്ചിയിലെ കര്‍ഷകനായ ജയ്‌സണ്‍ പാമ്പക്കല്‍ പറഞ്ഞു. പന്നികളെ വെടിവെച്ചു കൊല്ലാന്‍ സര്‍ക്കാര്‍ അനുമതി ഉണ്ടെങ്കിലും തുടര്‍ന്നുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം ഇതിന് ആരും മുതിരുന്നില്ല. പന്നികള്‍ ഇപ്പോള്‍ ജനവാസകേന്ദ്രങ്ങളിലേക്കും അതിക്രമിച്ചു കടക്കുകയാണ്.
മുള ഉപയോഗിച്ച് അടുപ്പിച്ച് കെട്ടിയാണ് വേലി നിര്‍മാണം. കാര്യമായ വരുമാനമൊന്നും കിട്ടാത്ത പറമ്പുകളില്‍ വേലികെട്ടുന്നതിന് നല്ലതുക ചെലവഴിക്കേണ്ടി വരുന്നതായും കര്‍ഷകര്‍ പരിഭവിക്കുന്നു.
Tags:
Naduvilnews
മുള ഉപയോഗിച്ച് അടുപ്പിച്ച് കെട്ടിയാണ് വേലി നിര്‍മാണം. കാര്യമായ വരുമാനമൊന്നും കിട്ടാത്ത പറമ്പുകളില്‍ വേലികെട്ടുന്നതിന് നല്ലതുക ചെലവഴിക്കേണ്ടി വരുന്നതായും കര്‍ഷകര്‍ പരിഭവിക്കുന്നു.

0 comments: