കരുവഞ്ചാല്‍: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷം 24 മുതല്‍ ഫെബ്രുവരി മൂന്നുവരെ നടക്കും. 24 ന് വൈകുന്നേരം നാലിനു തിരുനാളിനു ദേവാലയ വികാരി റവ. ഡോ. തോമസ് ചിറ്റിലപ്പിള്ളി കൊടിയേറ്റും. തിരുനാള്‍ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 4.15 ന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം, നൊവേന എന്നീ തിരുക്കര്‍മങ്ങള്‍ നടക്കും.
പ്രധാന തിരുനാള്‍ ദിവസമായ രണ്ടിന് ഉച്ചകഴിഞ്ഞു മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, 4.15 ന് തിരുനാള്‍ കുര്‍ബാന, 6.30 ന് പ്രദക്ഷിണം, തിരുനാള്‍ സന്ദേശം, വാദ്യമേളങ്ങള്‍, എട്ടിന് ഓച്ചിറ സരിഗയുടെ നാടകം-നല്ല കാലത്തിന്റെ ഓര്‍മയ്ക്ക്. തിരുനാള്‍ സമാപനദിവസമായ മൂന്നിന് രാവിലെ 9.30 ന് വിശുദ്ധ കുര്‍ബാന, 10.30 ന് തിരുനാള്‍ കുര്‍ബാന, വചന പ്രഘോഷണം, നൊവേന, പ്രദക്ഷിണം.
വിവിധ ദിവസങ്ങളിലെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു ഫാ. ജോസ് കണിവേലില്‍, ഫാ. ഏബ്രഹാം ആനശേരില്‍, ഫാ. സെബാസ്റ്യന്‍ ജോസഫ്, ഫാ. സ്കറിയ വടശേരില്‍, ഫാ. ആന്റണി കീടാരത്തില്‍, ഫാ. ജോര്‍ജ് കുഴിക്കാട്ട്, ഫാ. ജോസഫ് കാനക്കാട്ട്, ഫാ. ജോര്‍ജ് അച്ചാണ്ടി, ഫാ. മാത്യു പുളിക്കല്‍, ഫാ. ജോണ്‍ നൂറന്‍മാക്കല്‍, ഫാ. തോമസ് കരിങ്ങാലിക്കാട്ടില്‍, ഫാ. സഖറിയാസ് കാരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Tags:
Naduvilnews

0 comments: