നടുവില്‍:തോടുകളും കിണറുകളും വരണ്ടുതുടങ്ങിയതോടെ മലയോരമേഖല വരള്‍ച്ചയിലേക്ക്. നടുവില്‍ പ്രദേശത്ത് കിണറുകള്‍ ഇതിനകം വറ്റിത്തുടങ്ങി. കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. വെള്ളാട്, ഓര്‍ക്കയം, വിളക്കണ്ണൂര്‍, പുലിക്കുരുമ്പ, കൊക്കായി പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോടുകളില്‍ നീരൊഴുക്ക് കുറഞ്ഞുവരികയാണ്. ജനവരി തീരുംമുമ്പ് തന്നെ കിണറുകളില്‍ വെള്ളമില്ലാതായത് വീട്ടമ്മമാര്‍ക്ക് ദുരിതമായി. ഓരോ വര്‍ഷം കഴിയുമ്പോഴും ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതാണ് ജലക്ഷാമം ഉണ്ടാക്കുന്നത്. ഈ വര്‍ഷം മഴ ചതിച്ചതും വിനയായി. നിയന്ത്രണമില്ലാതെ കുഴല്‍കിണറുകള്‍ കുഴിക്കുന്നതും സാധാരണ കിണറുകള്‍ക്ക് ഭീഷണിയായിട്ടുണ്ട്.
മലയോരമേഖലയിലെ തോടുകളില്‍ വന്‍തോതില്‍ ജലചൂഷണം നടക്കുന്നത് നീരൊഴുക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്. 24 മണിക്കൂറും ഹോസ് പൈപ്പുകള്‍ വഴിയും മോട്ടോര്‍ ഉപയോഗിച്ചും വെള്ളം പമ്പ് ചെയ്യുന്നുണ്ട്. കുന്നുകളിലെ ഉറവകളില്‍ത്തന്നെ ഹോസ് സ്ഥാപിക്കുന്നതിനാല്‍ തോടുകളിലേക്കുള്ള വെള്ളം ഒഴുകുന്നത് തടസ്സപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. അമിതമായ ജലചൂഷണം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി.
Tags:
Naduvilnews

0 comments: