എം ടി വാസുദേവന്‍ നായര്‍ : മാര്‍ക്സിസത്തിന് ഇന്നും പ്രസക്തിയുണ്ട്. എന്നും പ്രസക്തമാണത്. പീഡനങ്ങളും ചൂഷണവും പട്ടിണിയും നിലനില്‍ക്കുന്നിടത്തോളം മാര്‍കിസിസം പ്രസക്തമായിരിക്കും.
തിരിഞ്ഞുനോക്കുമ്പോള്‍, ഇവിടെ കേരളത്തില്‍ സാമുഹ്യപ്രതിബദ്ധതയും ഒരു സമൂഹത്തിന് അവശ്യം വേണ്ട നന്മയും പുരോഗമന ചിന്താഗതികളുമൊക്കെ പുലര്‍ത്തിപ്പോന്നിട്ടുള്ളത് പുരോഗമനവാദികളായ മാര്‍ക്സിസ്റുകള്‍ തന്നെയാണ്. കുറച്ച് തെറ്റുകളൊക്കെ പറ്റിയിട്ടുമുണ്ട്. ഈ തെറ്റുകള്‍ പറ്റിയില്ലായിരുന്നുവെങ്കില്‍ ഇന്നത്തേതിലും എത്രയോ മുന്നില്‍ എത്തുമായിരുന്നു. അതിന് ചെറിയ കാര്യങ്ങള്‍വരെ ഉദാഹരണമായുണ്ട്. ഇവിടെ ചെറുപ്പക്കാര്‍ അമ്പലത്തില്‍ പോകുവാന്‍ പാടില്ലെന്ന് ആഹ്വാനം ചെയ്തതായി കേട്ടിരുന്നു. എന്നാല്‍ ബംഗാളിലൊക്കെ സ്ഥിതി വ്യത്യസ്തമാണ്. ഞാന്‍ അവിടെ പോയപ്പോള്‍ രാവിലെയും വൈകുന്നേരവും കാളിക്ഷേത്രത്തില്‍ തൊഴുന്ന ചെറുപ്പക്കാരെ ഒരുപാട് കണ്ടിട്ടുണ്ട്. അവര്‍ ദുര്‍ഗാപൂജയുടെ ശ്രമക്കാരായി പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍, അവര്‍ അടിയുറച്ച മാര്‍ക്സിസ്റുകളാണ്. ഇലക്ഷനില്‍ അവര്‍ മാര്‍ക്സിസ്റു പാര്‍ട്ടിക്ക് മാത്രമേ വോട്ടു ചെയ്യുകയുള്ളു. അതിലവര്‍ക്ക് നിര്‍ബന്ധവുമുണ്ട്. ഇവിടെ പാര്യമ്പര്യങ്ങളില്‍ നിന്ന് നമ്മള്‍ ഒരുപാടകന്നു. പാരമ്പര്യങ്ങളൊക്കെ മോശമാണെന്നും പിന്തിരിപ്പനാണെന്നും വെറുതേ പറഞ്ഞു. അതുകൊണ്ടൊക്കെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുണ്ട്. പാരമ്പര്യങ്ങളൊക്കെ ചില രൂപകങ്ങളാണ്. ബംഗാളിക്ക് ദുര്‍ഗാപൂജ എന്ന് പറഞ്ഞാല്‍ വെറുമൊരു പൂജ മാത്രമല്ല, അതവിടുത്തെ സാമൂഹ്യജീവിതത്തിന്റെ ഭാഗം കൂടിയാണ്. അതില്‍ പങ്കെടുക്കുന്ന ആളുകളോട് ചോദിക്കുമ്പോള്‍ അവര്‍ പറയും. ഞാന്‍ മാര്‍ക്സിസ്റാണെന്ന്.


0 comments: