Latest News :

Tuesday, 23 April 2013

പരിഷത്ത് സുവര്‍ണജൂബിലി സമ്മേളനം: ശബ്ദവും വെളിച്ചവും സൗരോര്‍ജത്തില്‍ നിന്ന് -

0 comments Posted by kunchiraman a.p,naduvil(west),kannur at 8:49 pm
കോഴിക്കോട്: മെയ് ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ കോഴിക്കോട്ട് നടക്കുന്ന പരിഷത്ത് സുവര്‍ണജൂബിലി സമ്മേളനത്തിനാവശ്യമായ നാലു ദിവസത്തെ ശബ്ദവും വെളിച്ചവും പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ നിന്ന്. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഒരു സംഘടനയുടെ സംസ്ഥാന സമ്മേളനം സൗരോര്‍ജ്ജമുപയോഗിച്ച് നടത്തുന്നത്. പരിഷത്ത് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന വേങ്ങേരിയിലെ "നിറവ്" റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഇതിനാവശ്യമായ സംവിധാനമൊരുക്കുന്നത്. എല്‍ ഇ ഡി ബള്‍ബുകള്‍ ഇവര്‍ നിര്‍മിച്ചു നല്‍കും. സാമ്പത്തിക സമാഹരണത്തിലും വിഭവ സമാഹരണത്തിലുമുണ്ട് പുതുമ. ആവശ്യമായ അരി തോടന്നൂര്‍ മേഖലയിലെ പരിഷത്ത് പ്രവര്‍ത്തകര്‍ കൃഷി ചെയ്ത് ഉണ്ടാക്കിക്കഴിഞ്ഞു. പച്ചക്കറി നാദാപുരം മേഖലയിലെ പ്രവര്‍ത്തകര്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കും. പുസ്തക കൂപ്പണ്‍, പണസഞ്ചി, ഉല്‍പ്പന്ന വിതരണം എന്നിവയിലൂടെയാണ് പണസമാഹരണം. പണസഞ്ചി പരിഷത്ത് പ്രവര്‍ത്തകരുടെ വീടുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. സമ്മേളനം ഫ്ളക്സ്-പ്ലാസ്റ്റിക് രഹിതമായി നടത്തും. അരനൂറ്റാണ്ടിനിടയില്‍ രണ്ട് ദേശീയ പുരസ്കാരങ്ങളും മൂന്ന് അന്തര്‍ദേശീയ പുരസ്കാരങ്ങളും നേടി ലോക ശ്രദ്ധയാകര്‍ഷിച്ച പരിഷത്തിന്റെ ബദല്‍ പ്രവര്‍ത്തന മാതൃകകള്‍ ഈ സമ്മേളനത്തെയും വേറിട്ടതാക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ നാലായിരം കുടുംബങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന പുരയിടകൃഷി മാതൃകാപരമാണ്. 1962 സെപ്തംബര്‍ പത്തിനാണ് പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ്് കോളേജ് ഓഡിറ്റോറിയത്തില്‍ അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ റവ: ഫാദര്‍ തിയോഡോഷ്യസ് നിര്‍വഹിച്ചത്. അര നൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ ജന്മനാട്ടില്‍ നടക്കുന്ന സമ്മേളനം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് പരിഷത്ത് പ്രവര്‍ത്തകര്‍. എ പ്രദീപ്കുമാര്‍ എംഎല്‍എ ചെയര്‍മാനും ടി പി സുകുമാരന്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. - 
Read More »

Sunday, 21 April 2013

പരിഷത്ത് ജില്ലാസമ്മേളനം ഇന്ന് തുടങ്ങും

0 comments Posted by kunchiraman a.p,naduvil(west),kannur at 7:34 am
കണ്ണൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമാവും. രാവിലെ പത്തിന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം ശിവശങ്കര്‍ ഉദ്ഘാടനം ചെയ്യും. "കേരളത്തിലെ വൈദ്യുതി പ്രതിസന്ധി -പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. 300 പ്രതിനിധികള്‍ പങ്കെടുക്കും. 21ന് രാവിലെ പത്തിന് "ഗ്രാമീണ സാങ്കേതിക വിദ്യയും വികസനവും" എന്ന വിഷയത്തില്‍ ഐആര്‍ടിസി മുന്‍ രജിസ്ട്രാര്‍ വി ജി ഗോപിനാഥ് ക്ലാസെടുക്കും. - See more at: http://www.deshabhimani.com/newscontent.php?id=288715#sthash.eCoYAKWh.dpuf
Read More »

Saturday, 20 April 2013

നന്മയുടെ സന്ദേശവുമായി വേനല്‍തുമ്പികള്‍ എത്തുന്നു

0 comments Posted by kunchiraman a.p,naduvil(west),kannur at 7:27 am

നന്മയുടെ സന്ദേശവുമായി വേനല്‍തുമ്പികള്‍ എത്തുന്നു

പേരാവൂര്‍: കുട്ടികളില്‍ സര്‍ഗാത്മകതയും സാമൂഹ്യ ബോധവും വളര്‍ത്താനും പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയാനും വേനല്‍തുമ്പികള്‍ വരുന്നു. ആലച്ചേരി യുപി സ്കൂളില്‍ നടക്കുന്ന ജില്ലാ ക്യാമ്പില്‍ വേനല്‍തുമ്പി കലാജാഥ പരിശീലനം അന്തിമഘട്ടത്തിലാണ്. ഞായറാഴ്ച ക്യാമ്പ് സമാപിക്കും. ജില്ലയിലെ 18 ഏരിയകളിലും ബാലസംഘം നേതൃത്വത്തില്‍ വേനല്‍തുമ്പികള്‍ പര്യടനം നടത്തും. മെയ് ആദ്യവാരം പര്യടനം തുടങ്ങും. ബാലസംഘം രൂപീകരണത്തിന്റെ 75ാം വാര്‍ഷികം ഓര്‍മിപ്പിച്ചാണ് ഇത്തവണ വേനല്‍തുമ്പികള്‍ എത്തുന്നത്. നിഷ്കളങ്ക ബാല്യങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ തുറന്നുകാട്ടുന്ന നൃത്ത-സംഗീത ശില്‍പങ്ങള്‍ ശ്രദ്ധേയമാണ്. പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതിയ മലാല യൂസഫ്സായിക്കും ശൈശവ വിവാഹത്തിനെതിരെ പൊരുതിയ യമനിലെ നൂജൂദ്അലിക്കും ക്രൂരമതക്കിരയായ വടകരയിലെ കൊച്ചു പാപ്പാത്തിക്കുമാണ് "വേനല്‍തുമ്പികള്‍" സമര്‍പ്പിക്കുന്നത്. ബാല്യം സുരക്ഷിതമല്ല എന്ന സത്യം വിളിച്ചുപറയുന്ന "ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി" എന്ന അവതരണശില്‍പം രചിച്ചത് ഹരിശങ്കര്‍ മുന്നൂര്‍കോടാണ്. സുനില്‍ കുന്നരു രചിച്ച "ചരിത്രവഴിയില്‍" ബാലസംഘത്തിന്റെ ചരിത്രം പറയുന്നു. ഡി പാണി രചിച്ച നാടകം "അപ്പമരം", ഗോപി കുറ്റിക്കോല്‍ രചിച്ച "നുജൂദ് അലി ധീരതയാര്‍ന്ന രണ്ട് കണ്ണുകള്‍" പൊങ്ങച്ച സംസ്കാരത്തെ കുറിച്ച് എ ആര്‍ ചിദംബരം രചിച്ച "ഉറക്കമത്രെ നിന്‍ശത്രു", പ്രകൃതിയെക്കുറിച്ചും പരിസര മലിനീകരണത്തെക്കുറിച്ചും മുതിര്‍ന്നവരെ പഠിപ്പിക്കുന്ന പ്രിയദര്‍ശന്റെ രചനയായ "ആംഷിം-ആംഷിം", ലോകത്തിന്റെ ഹിപ്പോക്രസിയെ അനാവരണം ചെയ്ത് പ്രവീണും അഖിലയും രചിച്ച നാടക നുറുങ്ങുകള്‍, ഒ എന്‍ വി, ഏഴാച്ചേരി എന്നിരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമാലിക എന്നിവയാണ് ക്യാമ്പില്‍ ഒരുങ്ങുന്നത്. 18 ഏരിയകളില്‍നിന്നായി 70 പേര്‍ ക്യാമ്പിലുണ്ട്. ക്യാമ്പ് ഡയറക്ടര്‍ അഴീക്കോടന്‍ ചന്ദ്രന്റെയും ജോയിന്റ് ഡയറക്ടര്‍ എസ് നിജിലിന്റെയും നേതൃത്വത്തില്‍ പി കെ ശ്രീജിത്ത്, വി വി മോഹനന്‍, പ്രവീണ്‍ ഏഴോം, സി പി രാജന്‍, പി വി യദു എന്നിവരാണ് പരിശീലനം നല്‍കുന്നത്.
- See more at: http://www.deshabhimani.com/newscontent.php?id=288695#sthash.DOnfMiKA.dpuf
Read More »

Sunday, 17 March 2013

സോണിയ നാലാമത്തെ രാഷ്ട്രീയ ധനിക!

0 comments Posted by kunchiraman a.p,naduvil(west),kannur at 12:32 pm
കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റും കിരീടമില്ലാത്ത രാജ്ഞിയുമായ സോണിയാഗാന്ധിയുടെ 

ആസ്തിയെക്കുറിച്ച് ഈയിടെ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടു. സോണിയ ലോകംകണ്ട 

നാലാമത്തെ രാഷ്ട്രീയ ധനികയെന്നാണ് ബിസിനസ്സ് ഇന്‍സൈഡ് മാഗസിന്‍ എഴുതിയിരിക്കുന്നത്.

ആസ്തി ഒരു ലക്ഷം കോടി...! ഇറ്റലിയിലെ ഒരു സാധാരണ കൊല്ലന്റെ മകളായി ജനിച്ച 

സോണിയ, നിത്യവൃത്തിക്കുവേണ്ടി കേംബ്രിഡ്ജിലെ ഹോട്ടലില്‍ പണിയെടുത്തിരുന്ന സോണിയ

 അവര്‍ ഇന്ത്യയിലേയ്ക്കുവന്നപ്പോള്‍ എങ്ങനെയാണ് പണം കായ്ക്കുന്ന മരമായത്? എവിടെനിന്നുകിട്ടി

 അവര്‍ക്ക് ഇത്രയധികം പണം? എന്താണ് അവരുടെ വരുമാനസ്രോതസ്സ്? മൂന്ന് 

വര്‍ഷത്തിനിടയില്‍ വിദേശയാത്രയ്ക്കായി ഈ മഹതി പൊടിച്ചത് 1880 കോടി രൂപയാണത്രെ!
Read More »

Monday, 11 March 2013

അധ്യാപക നിയമനം: ഉത്തരമലബാറില്‍ വഞ്ചിക്കപ്പെട്ടത് ഇരുന്നൂറിലേറെ പേര്‍

0 comments Posted by Shaji.essenn at 9:01 pm
ശ്രീകണ്ഠപുരം: കേരള ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി (കെ.സി.ഡബ്ല്യു.എസ്.) എന്ന സ്ഥാപനത്തിലെ അധ്യാപക നിയമനത്തിന്റെ പേരില്‍ ഉത്തരമലബാറില്‍ തട്ടിപ്പിനിരയായത് 200ലേറെ പേര്‍. അധ്യാപക നിയമനം വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ കോഴവാങ്ങി ഒളിവില്‍പ്പോയ കുറുമാത്തൂര്‍ ചൊറുക്കളയിലെ ഷിജു അഗസ്റ്റ്യനെ കഴിഞ്ഞദിവസം ചേര്‍പ്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു.

കെ.സി.ഡബ്ല്യു.എസ്. സര്‍ക്കാര്‍ ഏജന്‍സിയാണെന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പ്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് ഒരു സി.ബി.എസ്.ഇ. സ്‌കൂള്‍ വിലയ്ക്കുവാങ്ങുകയും ചെയ്തിരുന്നു. ഈ സ്‌കൂളിലെ അധ്യാപകനിയമനത്തിന് പലരില്‍നിന്നും ലക്ഷങ്ങളാണ് കോഴവാങ്ങിയത്.

സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളില്‍ കെ.സി.ഡബ്ല്യു.എസ്സിന്റെ കീഴില്‍ നഴ്‌സറി സ്‌കൂളുകള്‍ ആരംഭിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം കോഴവാങ്ങിയാണ് അധ്യാപികമാരെ നിയമിച്ചത്. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കിട്ടാതെയാണ് മിക്ക സ്‌കൂളുകളിലും അധ്യാപികമാര്‍ ജോലിചെയ്യുന്നത്. കുട്ടികളില്‍നിന്ന് സ്വന്തം നിലക്ക് ഫീസ് വാങ്ങിയും രക്ഷിതാക്കള്‍ സഹായിച്ചുമാണ് പലയിടത്തും ക്ലാസുകള്‍ നടത്തുന്നത്. മൂന്നുവര്‍ഷത്തിന് ശേഷമേ പണം തിരിച്ചുനല്‍കൂവെന്ന് എഗ്രിമെന്റില്‍ പറഞ്ഞിട്ടുള്ളതിനാല്‍ നല്‍കിയ തുക തിരിച്ചുചോദിക്കാന്‍പോലും പലര്‍ക്കും കഴിയുന്നില്ല.

സംസ്ഥാനത്തെ പല ഭാഗങ്ങളിലും തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുങ്ങിയശേഷം എറണാകുളത്തെ ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ചേര്‍പ്പ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.

ചൊറുക്കളയില്‍ ഇയാള്‍ ആരംഭിച്ച ചിട്ടിഫണ്ടില്‍ അധ്യാപികമാര്‍ ചേരണമെന്നും അഞ്ചുപേരെ ചേര്‍ക്കണമെന്നും നിര്‍ബന്ധിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉറപ്പിക്കുന്നതിനായി സംഘടനയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയാവാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തന്റെ കാറിന്റെ മുന്‍ഭാഗത്ത് ഔദ്യോഗിക വാഹനമാണെന്ന തെറ്റിദ്ധാരണ പരത്താനായി ചെയര്‍മാന്‍ കേരള ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന നെയിംപ്ലേറ്റും ഇയാള്‍ സ്ഥാപിച്ചിരുന്നു. ഇയാള്‍ അറസ്റ്റിലായതോടെ തട്ടിപ്പിനിരയായ ഒട്ടേറെ പേര്‍ കഴിഞ്ഞ രണ്ടുദിവസമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

കെ.സി.ഡബ്ല്യു.എസ്സിന്റെ തട്ടിപ്പിനിരയായവരെ സഹായിക്കാനും കേസുകള്‍ ഏകോപിപ്പിക്കാനും പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്‍കി.(matrubhumi)
Read More »

Friday, 8 March 2013

കൃഷിഭവനുകള്‍ക്ക് ഇരുചക്രവാഹനം

0 comments Posted by Unknown at 7:51 pm
നടുവില്‍: ജില്ലയിലെ കൃഷിഭവനുകള്‍ക്ക് ഇനി സര്‍ക്കാര്‍ വക ഇരുചക്ര വാഹനം. ജോലിഭാരം മൂലം വലയുന്ന ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച കൃഷിമന്ത്രി കെ.പി.മോഹനന്‍ കൂത്തുപറമ്പ് വലിയവെളിച്ചത്ത് നിര്‍വഹിക്കും.

സ്ത്രീജീവനക്കാര്‍ക്കുകൂടി ഉപകരിക്കുന്ന വിധത്തില്‍ ഗിയര്‍ലെസ് സ്‌കൂട്ടറുകളാണ് കൃഷിഭവനുകളിലേക്ക് എത്തുക. 81 കൃഷിഭവനുകളാണ് ജില്ലയില്‍ ഉള്ളത്. സംസ്ഥാനമാകെ നടപ്പാക്കുന്ന ലീഡ്‌സ് പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്യുന്നത്.
Read More »

Friday, 15 February 2013

വിശ്രമം നാട്ടുവഴിയിൽ

0 comments Posted by kunchiraman a.p,naduvil(west),kannur at 11:45 am

ഇര വിഴുങ്ങിയ മൂർഖന് വിശ്രമം നാട്ടുവഴിയിൽ-നടുവിൽ പടിഞ്ഞാറ്നിന്ന് മൊബൈലിൽ പകർത്തിയ ചിത്രം
Read More »

Monday, 11 February 2013

പ്രമുഖ കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു.

0 comments Posted by kunchiraman a.p,naduvil(west),kannur at 2:30 pm

                    മലയാളത്തിന്റെപ്രിയ കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച വിനയചന്ദ്രന്‍ ഒരു സാഹിത്യകാരന്‍ എന്നതിനപ്പുറം മലയാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ സദാ ഇടപെടുന്നയാളായിരുന്നു.  80കളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെകവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്.
Read More »

Wednesday, 6 February 2013

പിതാ രക്ഷതി കൌമാരേ....

0 comments Posted by kunchiraman a.p,naduvil(west),kannur at 12:03 am

എല്ലാ മതങ്ങളുടെ ആശയങ്ങളിലും പുരുഷാധിപത്യം തന്നെയാണ് പ്രതിഫലിക്കുന്നത്.പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൗവ്വനേ പുത്രോ രക്ഷതി വാര്ധക്യേ ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതിഎന്ന്,മനുസ്മൃതി പറയുന്നു .സ്ത്രീയെ പുരുഷന്‍ എക്കാലത്തും സംരക്ഷിക്കും, അവള്‍ അവന്റെആശ്രയത്തിലായിരിക്കുംഎന്നാണല്ലോ ഇതിന്റെ അര്‍ത്ഥം. 'സ്ത്രീ നിന്റെ കൃഷി സ്ഥലമാണ് നിനക്കവിടെ ഇഷ്ടം പോലെ വിളവിറക്കാം. ഒരു പുരുഷന്‍ സാക്ഷി പറയുന്നിടത്ത് രണ്ടു സ്ത്രീകള്‍ സാക്ഷി പറയണം' തുടങ്ങിയവയാണ് ഇസ്ലാമിലെ നിയമങ്ങള്‍. പുരുഷന്റെ ഏകാന്തത മാറ്റാന്‍ വേണ്ടി അവന്റെ വാരിയെല്ലില്‍ നിന്നും ദൈവം സ്ത്രീയെ സൃഷ്ടിച്ചുഎന്നബൈബിള്‍ കഥയുടെ പൊരുള്‍ സ്ത്രീക്ക് സ്വന്തമായി അസ്തിത്വമില്ല എന്നു തന്നെയാണ്. മതാത്മകമായത് കൊണ്ട് സ്ത്രീകള്‍ പോലും പുരുഷാധിപത്യവ്യവസ്ഥയുടെ വക്താക്കളായി മാറുകയും ചെയ്യുന്നു. ബലാത്സംഗങ്ങളുടെ അടിസ്ഥാനപരമായ കാരണം പുരുഷാധിപത്യ സാമൂഹികവ്യവസ്ഥ തന്നെയാണ്.

Read More »

Sunday, 3 February 2013

കപടമുഖം

0 comments Posted by kunchiraman a.p,naduvil(west),kannur at 11:08 pm
ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവാദികളും

 മതേതരവാദികളും പരിസ്ഥിതിവാദികളും, ദളിത് സ്നേഹികളും

 എല്ലാമെല്ലാം തങ്ങളാണ്‌ എന്ന് വരുത്തിത്തീര്‍ക്കാനുള്ള

 വെമ്പലിലാണ്‌ കേരളത്തിലെ ജമാ അത്തെ ഇസ്ലാമിക്കാര്‍.

 തങ്ങളുടെ പൂര്‍വ്വകാലത്തെയും തത്വശാസ്ത്രത്തെയുമെല്ലാം

 ഇവര്‍ മറ്റുള്ളവരില്‍ നിന്നും സമര്‍ത്ഥമായി ഒളിച്ച് 

പൊതുജന പിന്തുണ ആര്‍ജിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്.

 സാംസ്കാരികനായകരും പൊതു രംഗത്തെ പ്രമുഖരില്‍ പലരും

 ഈ എട്ടുകാലി വലയില്‍ പെട്ടിട്ടുള്ളത്

 സമീപകാല വര്‍ത്തമാനങ്ങളില്‍ നിന്ന് നമ്മള്‍ അറിയുന്നു.
Read More »

Thursday, 31 January 2013

കമല്‍ഹാസന് നാടുവിട്ട് പോകേണ്ടിവരുന്ന അവസ്ഥ?

0 comments Posted by kunchiraman a.p,naduvil(west),kannur at 4:35 pm

കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം സംബന്ധിച്ച് പരസ്പരവിരുദ്ധമായ രണ്ട് വിധികളാണ് മദ്രാസ് ഹൈക്കോടതിയില്‍നിന്നുണ്ടായത്. ആദ്യത്തേത് സ്റ്റേ നീക്കിക്കൊണ്ടും രണ്ടാമത്തേത് ആ വിധിയെ അസ്ഥിരപ്പെടുത്തിക്കൊണ്ടും. കോടതി നടപടിക്രമങ്ങളുടെ സങ്കീര്‍ണതയിലും മത വര്‍ഗീയവാദികളുടെ ആക്രമണങ്ങളിലുംപെട്ട് ശ്രദ്ധേയമായ ഒരു ചലച്ചിത്രത്തിന്റെ ഭാവി അപകടത്തിലാവുന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഈ ചിത്രം പ്രദര്‍ശനത്തിനെത്താതിരുന്നാല്‍ തനിക്ക് അവസ്ഥനാടുവിട്ട് പോകേണ്ടിവരുന്ന യാണുണ്ടാവുകയെന്ന് കമല്‍ഹാസന് പറയേണ്ടിവരുന്ന അവസ്ഥ നമ്മുടെ സാംസ്കാരികലോകം കാണാതിരുന്നുകൂടാ.

എം എഫ് ഹുസൈനെ പുറത്താക്കിയതുകൊണ്ട് നമ്മുടെ സാംസ്കാരികരംഗത്തിനുണ്ടായ അവമതിപ്പ് കമല്‍ഹാസനുകൂടി രാഷ്ട്രം വിട്ടു പോകേണ്ട നിലയുണ്ടാക്കിക്കൊണ്ട് ആവര്‍ത്തിച്ചുകൂടാ. ആസ്വാദകര്‍ എന്ത് കാണണമെന്നും എന്ത് കേള്‍ക്കണമെന്നും നിശ്ചയിക്കാനുള്ള ആത്യന്തികമായ അധികാരം തങ്ങള്‍ക്കാണെന്ന മട്ടില്‍ സ്ഥാപിത ജാതിവര്‍ഗീയശക്തികള്‍ നമ്മുടെ സാംസ്കാരിക പൊതുമണ്ഡലത്തില്‍ കൂടുതല്‍ കൂടുതലായി ഇടപെടുകയും അത് വിലപ്പോവുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കു നിരക്കുന്നതല്ല. നമ്മുടെ സാംസ്കാരികരംഗത്ത് അസഹിഷ്ണുത കാട്ടുതീപോലെ പടരുകയാണ്. എന്തിലും ഏതിലും ജാതിയും മതവും മാനദണ്ഡമാവുന്ന അവസ്ഥ. പുരോഗമന സ്വഭാവമുള്ള ഏത് നീക്കത്തെയും മതവികാരം വ്രണപ്പെടുന്നുവെന്ന ആരോപണമുന്നയിച്ച് തടസ്സപ്പെടുത്താമെന്ന അവസ്ഥ. ഇതിന് അറുതി കുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ കലാസാംസ്കാരികരംഗത്ത് മൗലികതയുള്ള സര്‍ഗാത്മകസൃഷ്ടികള്‍ ഇല്ലാതായിപ്പോവും.
വിശ്വരൂപത്തിന്റെ കാര്യത്തില്‍ ചലച്ചിത്രവ്യവസായരംഗത്തെ എതിരാളികള്‍ വര്‍ഗീയശക്തികളെ ഇളക്കിവിട്ടതാണോ എന്ന ചിന്തയ്ക്കും പ്രസക്തിയുണ്ട്. പണം തീര്‍ക്കുന്ന ചാലിലൂടെ ഒഴുകുന്നതാണ് വര്‍ഗീയത.ഏതായാലും കലയുടെ കാര്യത്തിലായാലും ശാസ്ത്രത്തിന്റെ കാര്യത്തിലായാലും മതശക്തികള്‍ക്കാണ് അവസാന വാക്ക് എന്ന നില വിപല്‍ക്കരമാണ്. അത് അംഗീകരിക്കപ്പെട്ടാല്‍ ഗലീലിയോയ്ക്കിപ്പുറത്തേക്ക് ശാസ്ത്രം വികസിക്കുമായിരുന്നില്ല. മതത്തിന് സ്വീകാര്യമായ കാര്യമല്ലല്ലോ ഗലീലിയോ പറഞ്ഞത്. വര്‍ഗീയതയുടെ അളവുകോല്‍കൊണ്ട് അളക്കുമെന്നുവന്നാല്‍ കലയും ശാസ്ത്രവുമൊക്കെ മുരടിച്ചുപോകും. ആ വിപത്ത് ഉണ്ടായിക്കൂടാ. അതിന് സാംസ്കാരികരംഗം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
Read More »

Sunday, 27 January 2013

പ്രകൃതിക്കെതിരായ ചൂഷണം

0 comments Posted by kunchiraman a.p,naduvil(west),kannur at 4:34 pm
പ്രകൃതിയുടെ സംരക്ഷണത്തെ സംബന്ധിച്ച് 1875ല്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ലേഖനമുണ്ട്. ‘പ്രകൃതിയുടെ വൈരുദ്ധ്യസ്വഭാവത്തിന് ഒരു മുഖവുര’ എന്ന ആ ലേഖനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് എംഗല്‍സ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. മനുഷ്യനാണ് പ്രകൃതിയെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് വഹിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനും കൂടി ഉള്‍ക്കൊള്ളുന്ന പ്രകൃതി സംരക്ഷണമാണ് പ്രായോഗികമായിട്ടുള്ളത് എന്ന് എംഗല്‍സ് ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന അവസ്ഥയെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കമ്യൂണിസ്റ് ആചാര്യനായ ഫ്രെഡറിക്ക് എംഗല്‍സ്് നടത്തിയിട്ടുള്ള വിശകലനം ഇന്നും പ്രസക്തമാണ്. ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത് മുതലാളിത്തമാണ്. ചൂഷണത്തിലൂടെ ധനം സമ്പാദിക്കാനുള്ള അത്യാര്‍ത്തിയാണ് അവരെ നയിക്കുന്നത്. നദികളിലെ മണല്‍ വാരുന്നു. മണല്‍മാഫിയകളെ സൃഷ്ടിച്ച് സംരക്ഷിക്കുന്നു. പ്രകൃതിയുടെ മഴവെള്ള സംഭരണികൂടിയായ നെല്‍വയലുകള്‍ നികത്തുന്നു. നിയമങ്ങളെ മറികടന്ന് ഖനനങ്ങള്‍ നടത്തുന്നു. പാറ പൊട്ടിക്കല്‍ വ്യാപകമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ തുടര്‍ക്കഥയായി മാറുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സിമന്റ് കാടുകള്‍ വെച്ച് പിടിപ്പിക്കുന്നു. മരങ്ങള്‍ വെട്ടി നശിപ്പിച്ച് റിയല്‍ എസ്റേറ്റ് മാഫിയ ഭൂമി കൈയ്യേറുന്നു. ഭൂമിയുടെ ഘടന തന്നെ മാറിപ്പോവുന്ന വിധത്തിലുള്ള കൈയ്യേറ്റം.
Read More »

Tuesday, 22 January 2013

പട്ടാഭിഷേകവും ചിന്തന്‍ ശിബിര്‍ ബാക്കിവെച്ച ഫലിതവും

0 comments Posted by kunchiraman a.p,naduvil(west),kannur at 10:40 pm
രാഹുല്‍ഗാന്ധി എന്ന എട്ടു വര്‍ഷത്തെ രാഷ്ട്രീയ പരിചയം മാത്രമുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷനായി എന്ന വാര്‍ത്ത ശ്രവിച്ച രാത്രിയില്‍ ഇന്ത്യയിലെ പല നഗരങ്ങളിലും ദീപാവലിയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ എഴുതി. നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ തെല്ലൊന്നുമല്ല, രാഹുല്‍ഗാന്ധിയുടെ പട്ടാഭിഷേകം ആഘോഷിച്ചത്. ചര്‍ച്ചകള്‍, സംവാദങ്ങള്‍, കുടുംബപുരാണവിവരണം എന്നിവയൊക്കെ അരങ്ങേറി. രാഹുല്‍ഗാന്ധിയും ഒരു ചെറുകൂട്ടം കോണ്‍ഗ്രസ് ഭൃത്യന്‍മാരും ദീപാവലി ഘോഷിച്ച് മത്താപ്പുകള്‍ കത്തിക്കുകയും പൂത്തിരികള്‍ക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ടാവാം. പക്ഷേ മഹാഭൂരിപക്ഷം ഭാരതീയര്‍ ഇരുണ്ട അമാവാസിയില്‍ ദുഃഖിതരും പീഡിതരുമായി കഴിയുകയാണ്. അവര്‍ക്ക് മത്താപ്പ് കത്തിക്കുവാന്‍ കഴിയുകയില്ല. ഇത് നമ്മുടെ മാധ്യമ ദുഷ്പ്രഭുക്കള്‍ പക്ഷേ റിപ്പോര്‍ട്ട് ചെയ്യുകയില്ല.
Read More »

Saturday, 12 January 2013

പെണ്‍കുട്ടികള്‍ക്ക് നൃത്തവും മൊബൈലും വിലക്കി മതപഞ്ചായത്ത്

0 comments Posted by kunchiraman a.p,naduvil(west),kannur at 9:24 am
ഉദയ്പുര്‍(രാജസ്ഥാന്‍): പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും വിവാഹവേദികളില്‍ നൃത്തം ചെയ്യുന്നതും വിലക്കി മതപഞ്ചായത്തിന്റെ നിര്‍ദേശം. രാജസ്ഥാനിലെ സലാമ്പുരില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള അന്‍ജുമാന്‍ മുസ്‌ലിം മതപഞ്ചായത്താണ് വിചിത്രമായ ഈ തീരുമാനം പ്രഖ്യാപിച്ചത്.

ചില മിശ്രവിവാഹങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ മൊബൈല്‍ഫോണ്‍ ആണ്‍കുട്ടികളുമായി അടുക്കാന്‍ സൗകര്യമൊരുക്കുന്നതിനാലാണ് വിലക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി ഹബീബ് റഹ്മാന്‍ പറഞ്ഞു. എന്നാല്‍, വീട്ടിനുള്ളില്‍ നൃത്തംചെയ്യുന്നതില്‍ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്യമതസ്ഥരെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ കുടംബത്തില്‍നിന്ന് 51000 രൂപ പിഴയീടാക്കുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read More »

Friday, 11 January 2013

മാര്‍ക്സിസത്തിന് ഇന്നും പ്രസക്തിയുണ്ട്.

0 comments Posted by kunchiraman a.p,naduvil(west),kannur at 7:02 am


           എം ടി വാസുദേവന്‍ നായര്‍ : മാര്‍ക്സിസത്തിന് ഇന്നും പ്രസക്തിയുണ്ട്. എന്നും പ്രസക്തമാണത്. പീഡനങ്ങളും ചൂഷണവും പട്ടിണിയും നിലനില്‍ക്കുന്നിടത്തോളം മാര്‍കിസിസം പ്രസക്തമായിരിക്കും.
തിരിഞ്ഞുനോക്കുമ്പോള്‍, ഇവിടെ കേരളത്തില്‍ സാമുഹ്യപ്രതിബദ്ധതയും ഒരു സമൂഹത്തിന് അവശ്യം വേണ്ട നന്മയും പുരോഗമന ചിന്താഗതികളുമൊക്കെ പുലര്‍ത്തിപ്പോന്നിട്ടുള്ളത് പുരോഗമനവാദികളായ മാര്‍ക്സിസ്റുകള്‍ തന്നെയാണ്. കുറച്ച് തെറ്റുകളൊക്കെ പറ്റിയിട്ടുമുണ്ട്. ഈ തെറ്റുകള്‍ പറ്റിയില്ലായിരുന്നുവെങ്കില്‍ ഇന്നത്തേതിലും എത്രയോ മുന്നില്‍ എത്തുമായിരുന്നു. അതിന് ചെറിയ കാര്യങ്ങള്‍വരെ ഉദാഹരണമായുണ്ട്. ഇവിടെ ചെറുപ്പക്കാര്‍ അമ്പലത്തില്‍ പോകുവാന്‍ പാടില്ലെന്ന് ആഹ്വാനം ചെയ്തതായി കേട്ടിരുന്നു. എന്നാല്‍ ബംഗാളിലൊക്കെ സ്ഥിതി വ്യത്യസ്തമാണ്. ഞാന്‍ അവിടെ പോയപ്പോള്‍ രാവിലെയും വൈകുന്നേരവും കാളിക്ഷേത്രത്തില്‍ തൊഴുന്ന ചെറുപ്പക്കാരെ ഒരുപാട് കണ്ടിട്ടുണ്ട്. അവര്‍ ദുര്‍ഗാപൂജയുടെ ശ്രമക്കാരായി പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍, അവര്‍ അടിയുറച്ച മാര്‍ക്സിസ്റുകളാണ്. ഇലക്ഷനില്‍ അവര്‍ മാര്‍ക്സിസ്റു പാര്‍ട്ടിക്ക് മാത്രമേ വോട്ടു ചെയ്യുകയുള്ളു. അതിലവര്‍ക്ക് നിര്‍ബന്ധവുമുണ്ട്. ഇവിടെ പാര്യമ്പര്യങ്ങളില്‍ നിന്ന് നമ്മള്‍ ഒരുപാടകന്നു. പാരമ്പര്യങ്ങളൊക്കെ മോശമാണെന്നും പിന്തിരിപ്പനാണെന്നും വെറുതേ പറഞ്ഞു. അതുകൊണ്ടൊക്കെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുണ്ട്. പാരമ്പര്യങ്ങളൊക്കെ ചില രൂപകങ്ങളാണ്. ബംഗാളിക്ക് ദുര്‍ഗാപൂജ എന്ന് പറഞ്ഞാല്‍ വെറുമൊരു പൂജ മാത്രമല്ല, അതവിടുത്തെ സാമൂഹ്യജീവിതത്തിന്റെ ഭാഗം കൂടിയാണ്. അതില്‍ പങ്കെടുക്കുന്ന ആളുകളോട് ചോദിക്കുമ്പോള്‍ അവര്‍ പറയും. ഞാന്‍ മാര്‍ക്സിസ്റാണെന്ന്.
Read More »

Wednesday, 9 January 2013

മഅദനിയുടെ ആരോഗ്യനില അതീവ സങ്കീര്‍ണമാണെന്ന് ….

1 comments Posted by kunchiraman a.p,naduvil(west),kannur at 7:56 am
പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില അതീവ സങ്കീര്‍ണമാണെന്ന് സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.മഅദനിയെ നിരവധി അസുഖങ്ങള്‍ അലട്ടുന്നുണ്ട്. സമയത്ത് ചികിത്സ നല്‍കാത്തതാണ് പല അസുഖങ്ങളും മൂര്‍ച്ഛിക്കാന്‍ കാരണമായതെന്ന് ഡോ.ഐസക് മത്തായി അറിയിച്ചു.മഅദനിയുടെ കാഴ്ച പൂര്‍ണമായി മങ്ങിയെന്നും വീല്‍ചെയറിനെ പൂര്‍ണമായി ആശ്രയിച്ചാണ് നീങ്ങുന്നതെന്നും ഹൃദ്രോഗബാധിതനാണെന്നും അതിനാല്‍ സഹായി അത്യാവശ്യമാണെന്നും അഡ്വ. പി. ഉസ്മാന്‍ കഴിഞ്ഞദിവസം കോടതിയെ ധരിപ്പിച്ചിരുന്നു.
Read More »

Thursday, 3 January 2013

ആന്റണിയുടെ ഗീർവാണം

0 comments Posted by kunchiraman a.p,naduvil(west),kannur at 6:30 am
കേരളത്തില്‍ സാമുദായിക സൗഹാര്‍ദ്ദത്തിന് ഊഷ്മളത കുറയുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി.കേരളത്തിൽ കോഗ്രസ്സ് ഭരണത്തിലേറിയതിനു ശേഷമാണ് ഈമാറ്റത്തിന് ആക്കംകൂടിയതെന്ന്‌കൂടി ആന്റണി പറയേണ്ടതായിരുന്നു.ഈ ഭരണത്തിൻ കീഴിൽ സാമുദായിക ധ്രുവീകരണം വലിയതോതിൽ ഉണ്ടായിരിക്കുന്നു.നവോഥാന ചിന്തകൾക്ക് മങ്ങലേറ്റിരിക്കുന്നു.കേരളം വീണ്ടും പഴയ ഭ്രാന്താലയത്തിലേക്ക് തിരിച്ച്പോകുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.ആന്റണിയുടെ കോഗ്രസ്സ്തന്നെയാണ് അതിനുത്തരവാദി.
Read More »

Monday, 31 December 2012

സര്‍ക്കാര്‍ ഇന്ത്യന്‍ യുവത്വത്തെ അപഹസിച്ചിരിക്കുന്നു.

0 comments Posted by kunchiraman a.p,naduvil(west),kannur at 11:46 pm
ജ്യോതിയെ കൊന്നുകൊണ്ട് സര്‍ക്കാര്‍ ഇന്ത്യന്‍ യുവത്വത്തെ അപഹസിച്ചിരിക്കുന്നു. മുപ്പതിനായിരത്തോളം അടി ഉയരങ്ങളിലേക്ക് വിമാനം പറന്നുയരുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ശരീരത്തിലെ രക്തധമനികളെ പൊട്ടിച്ചീറ്റിക്കാന്‍ മര്‍ദ്ദ വ്യത്യാസമുണ്ടാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?ഏഴോളം ‘പുരുഷ കേസരികളുടെ ‘ലൈംഗിക താണ്ഡവത്തിനും അതിനുശേഷം കമ്പിയും പാരയും മുഷ്ടികളും കൊണ്ടുള്ള മര്‍ദ്ദനം ഏറ്റുവാങ്ങിയ ആ ശരീരം ഇന്ത്യന്‍ യുവതി-യുവാക്കളെ അവരുടെ മനസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്നതാണ് അവളെ കൊല്ലാനുള്ള ഏക കാരണം.
Read More »

Friday, 28 December 2012

മന്ത്രി കെ.സി ജോസഫ് സാംസ്‌ക്കാരിക കൊലയാളി

0 comments Posted by kunchiraman a.p,naduvil(west),kannur at 5:54 am
സാഹിത്യ അക്കാദമിയുടെ നാല് മാസമായ കമ്മറ്റിയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്.മന്ത്രി കെ.സി ജോസഫ് സാംസ്‌ക്കാരിക കൊലയാളിയാണ്. സാംസ്‌കാരിക മന്ത്രിക്ക് സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും തിരിച്ചറിയില്ല. അക്കാദമി കൊടുത്ത അവാര്‍ഡുകള്‍ക്ക് ഒന്നും സുതാര്യതയില്ലായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കെ.സി ജോസഫിനെ മന്ത്രിസഭയില്‍ നിന്നും മാറ്റണം.
Read More »

Saturday, 22 December 2012

മരണം

0 comments Posted by kunchiraman a.p,naduvil(west),kannur at 10:21 pm
ഇത്തിരിനാള്‍ ഈ ഭൂമിയില്‍ ജീവിച്ച് കടന്നുപോകേണ്ടവരാണ് നാം. ഇതിനുമുമ്പ് ഒരു ജീവിതമുണ്ടായിരുന്നോ എന്ന് നമുക്കറിയില്ല. മരണശേഷം ജീവിതം തുടരുമോ എന്ന കാര്യത്തിലും നമുക്ക് യാതൊരു ഉറപ്പുമില്ല. എന്നാല്‍ നമ്മുടെ അനുഭവത്തില്‍ ഈ ജീവിതം സത്യമായാണ് അനുഭവപ്പെടുന്നത്. ആ ജീവിതമാണെങ്കില്‍ കുറച്ചുനാള്‍ മാത്രമെയുള്ളൂ. ഇതെല്ലാം നമുക്കറിയാവുന്നതാണ്. എന്നിട്ടും നമ്മുടെ ആവശ്യങ്ങളുടെ ആധിക്യം കാണുമ്പോള്‍ നമുക്ക് മരണമില്ലെന്ന് ഉറപ്പിച്ച മട്ടാണ്.
Read More »

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.