പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില അതീവ സങ്കീര്‍ണമാണെന്ന് സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.മഅദനിയെ നിരവധി അസുഖങ്ങള്‍ അലട്ടുന്നുണ്ട്. സമയത്ത് ചികിത്സ നല്‍കാത്തതാണ് പല അസുഖങ്ങളും മൂര്‍ച്ഛിക്കാന്‍ കാരണമായതെന്ന് ഡോ.ഐസക് മത്തായി അറിയിച്ചു.മഅദനിയുടെ കാഴ്ച പൂര്‍ണമായി മങ്ങിയെന്നും വീല്‍ചെയറിനെ പൂര്‍ണമായി ആശ്രയിച്ചാണ് നീങ്ങുന്നതെന്നും ഹൃദ്രോഗബാധിതനാണെന്നും അതിനാല്‍ സഹായി അത്യാവശ്യമാണെന്നും അഡ്വ. പി. ഉസ്മാന്‍ കഴിഞ്ഞദിവസം കോടതിയെ ധരിപ്പിച്ചിരുന്നു.
1 comments:
വര്‍ഗീയ വിഷം തുപ്പുന്ന തൊഗാഡിയമാരെയും ഉവൈസിമാരെയും പോലുള്ള യഥാര്‍ത്ഥ തീവ്രവാദികള്‍ മതരാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമത്തിന്റെ കണ്ണ് വെട്ടിക്കുന്നു. പറയത്തക്ക വോട്ട് ബാങ്കോ, രാഷ്ട്രീയ സ്വാധീനമോ ഇല്ലാത്ത മഅദനിമാര്‍ വിചാരണപോലും നിഷേധിക്കപ്പെട്ട്, ഭീകരവാദ മുദ്രകുത്തപ്പെട്ട് ഇരുട്ടറകളില്‍ കഴിയുകയും ചെയ്യുന്നു എന്നത് ഏറെ വിരോധാഭാസമാണ്.