നടുവില്‍ : തളിപ്പറമ്പ് ആലക്കോട് പാതയില്‍ അമ്മംകുളത്ത് കാറും ബസ്സും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു .ആലക്കോട് ടൌണിലെ കോട്ടന്‍ വേള്‍ഡ് വസ്ത്ര സ്ഥാപന ഉടമ ഇടപ്പള്ളി ജോര്‍ജ് കുട്ടി(48)യാണ് മരിച്ചത് .ചെറുപുഴ സ്വദേശിയായ ജോര്‍ജ് കുട്ടി രയരോം ടൌണിലാണ് താമസിക്കുന്നത് .വ്യാഴാഴ്ച ഉച്ചക്ക് രണ്ടെമുക്കാലിന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന നെല്ലിക്കുന്ന് ജനകീയ ബസ്സും ജോര്‍ജ് കുട്ടി സഞ്ചരിക്കുകയായിരുന്ന ഹുണ്ടായ് i10 കാറും കൂട്ടി ഇടിക്കുകയായിരുന്നു .സമീപ വാസികളും ബസ്സിലെ യാത്രക്കാരും രക്ഷാപ്രവര്‍ത്തനം നടത്തി ആസ്പത്രിയിലെക്കുള്ള വഴിയില്‍ മരണപ്പെടുകയായിരുന്നു . ഭാര്യ : ജാന്‍സി , മക്കള്‍ : സേബ ,ജോയല്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍) സഹോദരങ്ങള്‍ : കുഞ്ഞ് ,ജോയി ,കുട്ടിച്ചന്‍ ,തങ്കച്ചന്‍ ,ടോമി ,സൈമണ്‍ ,ലീലാമ്മ ,പെണ്ണമ്മ . ശവസംസ്കാരം വെള്ളിയാഴ്ച മൂന്ന്‍ മണിക്ക് ചെറുപുഴ ബദറിന്റ് പള്ളിയില്‍ .
.jpg) |
ജോര്‍ജ്കുട്ടി |
Tags:
Naduvilnews
Naduvilnews
0 comments: