നടുവില്‍: വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചത് നടുവില്‍ പഞ്ചായത്തിലെ യു.ഡി.എഫ്. സംവിധാനത്തിന് താത്കാലിക ആശ്വാസമായി. എന്നാല്‍ കോണ്‍ഗ്രസിലെ തന്നെ ഒരുവിഭാഗം വിട്ടുനിന്നതും ലീഗ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതും വരുംനാളുകളില്‍ അത്ര ശുഭകരമായിരിക്കില്ലെന്നതിന്റെ ദുസ്സൂചനയാണ്. 15-ാം തീയതി നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റിനെ പിന്തുണക്കുന്ന വിഭാഗം വിട്ടുനിന്നത് പരസ്പരവിശ്വാസക്കുറവിന്റെ ലക്ഷണമായാണ് രാഷ്ട്രീയ നേതൃത്വം കാണുന്നത്. സി.പി.എമ്മിനൊപ്പം കേരള കോണ്‍ഗ്രസ് പ്രതിനിധിയും ആദ്യദിനം മിനുറ്റ്‌സില്‍ ഒപ്പുവച്ചത് ആശങ്ക കൂട്ടി.
വിശാല ഐ. വിഭാഗത്തിലെ നാലംഗങള്‍ അജ്ഞാത കേന്ദ്രത്തില്‍ കഴിഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഇതില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍.ബാലകൃഷ്ണനും ഉള്‍പ്പെടും. രണ്ടു ദിവസമായി ഈ അംഗങ്ങളുടെ ഫോണുകളും പരിധിക്ക് പുറത്തായിരുന്നു. ഐ ഗ്രൂപ്പ് അംഗങ്ങളുടെ നിലപാടിനെതിരെ നടുവില്‍, കരുവഞ്ചാല്‍ മണ്ഡലം കമ്മിറ്റികള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട് . ഡി.സി.സി. പ്രസിഡന്റ് നിശ്ചയിച്ച സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാതെ മാറിനിന്നത് വിപ്പ് ലംഘനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അംഗങ്ങള്‍ക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്ന് കാണിച്ച് മണ്ഡലം പ്രസിഡന്റുമാരായ ബിജു ഓരത്തേല്‍, വിന്‍സന്റ്പല്ലാട്ട് എന്നിവര്‍ കെ.പി.സി.സി പ്രസിഡന്റ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡി.സി.സി. പ്രസിഡന്റ്, കെ. സുധാകരന്‍ എം.പി. എന്നിവര്‍ക്ക് നിവേദനം നല്‍കി.
അതേസമയം നടുവില്‍ പഞ്ചായത്തിലെ പ്രബലകക്ഷിയായ മുസ്‌ലിം ലീഗിന്റെ നിലപാടാണ് കോണ്‍ഗ്രസിനെ വിഷമവൃത്തിയിലാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വൈസ് പ്രസിഡന്റ് സ്ഥാനം ലീഗ് കൈകാര്യം ചെയ്തുവരികയാണ്. അധികാരമില്ലാതെ മാറി നില്‍ക്കേണ്ടിവരുന്ന ലീഗ് കൂടുതല്‍ സമരപരിപാടികളുമായി രംഗത്തുവരുമെന്നാണ് കരുതുന്നത്. സമവായത്തിലൂടെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ലീഗും ഐ ഗ്രൂപ്പും ഒന്നിച്ചു നിന്ന് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും കേരള കോണ്‍ഗ്രസ് നേതാവ് ബിനോ തെക്കേല്‍ മുസ്‌ലിം ലീഗ് നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തിയത് കൗതുകവുമായി.
Tags:
Naduvilnews

0 comments: