നടുവില്‍: അജന്‍ഡയിലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഭരണസമിതിയോഗം നീണ്ടതില്‍ പ്രതിഷേധിച്ച് നടുവില്‍ പഞ്ചായത്ത് യോഗത്തില്‍നിന്ന് സി.പി.എം. അംഗങ്ങള്‍ ഇറങ്ങിപ്പോയി. രണ്ട് ക്വാറികളുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സിലെ എ. ഐ. വിഭാഗങ്ങള്‍ പരസ്പരം തര്‍ക്കിച്ചതാണ് യോഗം നീളാന്‍ കാരണമായതെന്ന് സി.പി.എം. ആരോപിച്ചു. 11 മണിക്ക് യോഗം തുടങ്ങിയെങ്കിലും മൂന്നര ആയിട്ടും അജന്‍ഡയിലെ മറ്റ് രണ്ട് വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തതേയില്ല.
പുല്ലംവനത്ത് പുതുതായി ക്വാറി തുടങ്ങുന്നതിനുള്ള മാഗസിന്‍ അനുവദിക്കുന്നതിനെക്കുറിച്ചും അരങ്ങില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ക്വാറിയുമായി ബന്ധപ്പെട്ട് കോടതിയില്‍ പഞ്ചായത്ത് നിലപാട് അറിയിക്കുന്നതിനെക്കുറിച്ചുമാണ് തര്‍ക്കം നടന്നത്. ലൈസന്‍സ് ഇല്ലാത്ത ആറോളം ക്വാറികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും അംഗങ്ങള്‍ പറഞ്ഞു. ഭരണസമിതിയോഗം ഗ്രൂപ്പ് തര്‍ക്കത്തിനുള്ള വേദിയായി മാറ്റുന്നുവെന്നും പഞ്ചായത്തിലെ ഭരണസ്തംഭനം ഒഴിവാക്കണമെന്നും മുദ്രാവാക്യം വിളിച്ച് സി.പി.എം. അംഗങ്ങള്‍ പുറത്തിറങ്ങുകയായിരുന്നു. ഇതെത്തുടര്‍ന്ന് അജന്‍ഡ പൂര്‍ത്തിയാക്കാതെ യോഗം അവസാനിപ്പിച്ചു.
Tags:
Naduvilnews

0 comments: