നടുവില്‍: സെന്റ് ജോസഫ്‌സ് മലങ്കര കത്തോലിക്ക ദേവാലയ സുവര്‍ണജൂബിലി സമാപനവും മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവയുടെ സ്വീകരണവും വെള്ളിയാഴ്ച നടക്കും. മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി, സാംസ്‌കാരിക സമ്മേളനം, പാരിഷ്ഹാള്‍ ഉദ്ഘാടനം, വിശ്വാസ ശാക്തീകരണ ധ്യാനം, ഭക്തസംഘടനകളുടെ വാര്‍ഷികം, കൃതജ്ഞതാബലി എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ബുധനാഴ്ച ഭക്തസംഘടനകളുടെ വാര്‍ഷികം നടന്നു. നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു.
വ്യാഴാഴ്ച കൃതജ്ഞതാ ബലി, വിവാഹത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, മുന്‍ വികാരിമാര്‍, ഇടവക പട്ടക്കാര്‍ എന്നിവരെ ആദരിക്കല്‍, വെള്ളിയാഴ്ച രാവിലെ 8.30ന് ബസോലിയോസ് കര്‍ദിനാള്‍ ക്ലീമീസ് കതോലിക്ക ബാവയ്ക്ക സ്വീകരണം. ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. തലശേരി രൂപതാധ്യാക്ഷന്‍ ജോര്‍ജ് വലിയമറ്റം മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. കെ. സുധാകരന്‍ എം.പി. മുഖ്യസന്ദേശം നല്കും. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
Tags:
Naduvilnews

0 comments: