കണ്ണൂര്‍: വൈതല്‍മല ടൂറിസം കോംപ്ലക്‌സ് വൈദ്യുതീകരണത്തിനുള്ള അവസാന കടമ്പയും നീങ്ങി. ടൂറിസം കോംപ്ലക്‌സ് വൈദ്യുതീകരണത്തിന് ബാക്കി നല്കാനുണ്ടായിരുന്ന 6.55 ലക്ഷം രൂപ വ്യാഴാഴ്ച ഡി.ടി.പി.സി. സെക്രട്ടറി സജി വര്‍ഗീസ് വൈദ്യുതി ബോര്‍ഡ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് കൈമാറി. രണ്ടുമാസത്തിനുള്ളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്നാണ് കെ.എസ്.ഇ.ബി.യുടെ ഉറപ്പ്.
ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ മുന്‍കൈയെടുത്താണ് ഡി.ടി.പി.സിയുടെ സ്വന്തം ഫണ്ടില്‍നിന്ന് 6.55ലക്ഷം രൂപ ഇപ്പോള്‍ വൈദ്യുതീകരണത്തിന് നല്‍കിയത്. സര്‍ക്കാരില്‍നിന്ന് ഈ ഫണ്ട് നേടിയെടുക്കാനും ശ്രമം നടക്കുന്നുണ്ട്. ടൂറിസംമന്ത്രി എ.പി.അനില്‍കുമാറും ഗ്രാമവികസന മന്ത്രി കെ.സി.ജോസഫും വൈതല്‍മലയിലെത്തിയപ്പോള്‍ വൈദ്യുതീകരണത്തിന് അധികം ആവശ്യമായ 6.55 ലക്ഷം രൂപ അനുവദിക്കാമെന്ന് ഉറപ്പുനല്കിയിരുന്നു. ഇതു ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്നതിനാലാണ് തനതു ഫണ്ടില്‍നിന്ന് തത്ക്കാലം പണം നല്‍കിയത്.
വൈദ്യുതീകരണം പൂര്‍ത്തിയായാലുടനെ ടൂറിസം കോംപ്ലക്‌സ് തുറന്നുപ്രവര്‍ത്തിക്കാനാണ് തീരുമാനം. കുടിവെള്ള ലഭ്യതയെക്കുറിച്ച് സാധ്യതാപഠനം നടത്താന്‍ ഭൂജല വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:
Naduvilnews

0 comments: