നടുവില്‍: നടുവില്‍ പഞ്ചായത്തിലെ യു.ഡി.എഫ്. ഘടക കക്ഷികള്‍ക്കിടയിലെ ഭിന്നത സഹകരണബാങ്ക് ഭരണസമിതിയിലേക്കും വ്യാപിച്ചു. ക്വാറം തികയാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച വിളിച്ചു ചേര്‍ത്ത നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി യോഗം നടന്നില്ല. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പില്‍പ്പെടുന്ന ഡയറക്ടര്‍ ടി.എന്‍.ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നാല് അംഗങ്ങളാണ് യോഗത്തില്‍നിന്ന് വിട്ടുനിന്നത്.
മുസ്‌ലിം ലീഗിന് രണ്ട് ഡയറക്ടര്‍മാരും കേരള കോണ്‍ഗ്രസ്സിന് ഒരു ഡയറക്ടറും ബാങ്ക് ഭരണസമിതിയില്‍ ഉണ്ട്. ഒമ്പത് അംഗങ്ങളുള്ള ബാങ്ക് ഭരണസമിതിയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന അംഗം രാജിവെച്ചിരുന്നു. അവശേഷിക്കുന്ന നാല് ഡയറക്ടര്‍മാരാണ് എ. വിഭാഗത്തിലുള്ളത്. കേരള കോണ്‍ഗ്രസ് അംഗം അസുഖമായതിനാല്‍ പങ്കെടുക്കില്ല എന്നാണ് അറിയിച്ചിരുന്നത്.
നിലവിലുള്ള അവസ്ഥയില്‍ രണ്ടു പക്ഷത്തുമായി നാല് അംഗങ്ങള്‍ വീതമാണുള്ളതെന്നാണ് മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് ഐ വിഭാഗം നേതാക്കള്‍ പറയുന്നത്. എ ഗ്രൂപ്പിലെ കെ.ഗോവിന്ദനാണ് നിലവില്‍ ബാങ്ക് പ്രസിഡന്റ്.
Tags:
Naduvilnews

0 comments: