നടുവില്‍: ശൈത്യകാല പച്ചക്കറികൃഷിയുടെ വിളവെടുപ്പ് വേനല്‍കനത്തിട്ടും നടന്നില്ല. മലയോര മേഖലയില്‍ കാബേജ്, കോളിഫ്‌ളവര്‍ കൃഷി ചെയ്തവരാണ് നിരാശരായത്. സപ്തംബര്‍, നവംബര്‍ മാസങ്ങളിലായി ചെയ്ത കൃഷി മൂന്നുമാസംകൊണ്ട് വിളവെടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. അധികൃതര്‍ നിര്‍ദ്ദേശിച്ചതുപോലെതന്നെ കൃഷിചെയ്തിട്ടും കാബേജ് ചെടികളില്‍ കാബേജും കോളിഫ്‌ളവര്‍ ചെടികളില്‍ പൂവും ഉണ്ടായില്ലെന്ന് എന്നുമാത്രം. ഇവ കൃഷി ചെയ്യേണ്ടത് നല്ല വെയില്‍കിട്ടുന്ന തുറന്ന പ്രദേശങ്ങളിലാണ്. പ്രധാനമായും തണുപ്പും മഞ്ഞുതുള്ളികളുമാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യം. നട്ട ചെടികള്‍ തഴച്ചു വളര്‍ന്നെങ്കിലും വിളവ് ഉണ്ടായില്ല. അപൂര്‍വം ചിലര്‍ക്ക് മാത്രമാണ് ഏതാനും ചെടികളില്‍ കാബേജ് കിട്ടിയത്.
രണ്ടു രൂപ നിരക്കില്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നിന്നും കരിമ്പം ഫാമില്‍നിന്നുമാണ് ആളുകള്‍ തൈകള്‍ വാങ്ങിയത്. നടുവില്‍ പഞ്ചായത്തില്‍ ഭക്ഷ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഏഴായിരം വീടുകളില്‍ പത്തിലധികം ചെടികള്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ മഴ പെയ്തതോടെ പുഴുശല്യം രൂക്ഷമായിരിക്കുകയാണ്. പല വീടുകളിലും നട്ട ചെടികള്‍ ഉണങ്ങിക്കഴിഞ്ഞു.
Tags:
Naduvilnews

0 comments: