നടുവില്‍: കുടിയാന്മലയില്‍നിന്ന് കോട്ടച്ചോലയിലേക്ക് പോകുന്ന റ റോഡില്‍ കാല്‍നടയാത്രയും ദുഷ്‌കരമായി. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള റോഡ് മലയോരമേഖലയിലെ ആദ്യ റോഡുകളില്‍ ഒന്നാണ്.
ഒന്നര കിലോമീറ്ററോളം ഭാഗം ടാര്‍ ചെയ്തതൊഴിച്ചാല്‍ വെള്ളമൊഴുകി ഉരുളന്‍കല്ലുകള്‍ നിറഞ്ഞതാണ് ബാക്കി ഭാഗം. പൂര്‍ണമായും തകര്‍ന്നതിനെത്തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി. 160 മീറ്ററോളം മണ്ണിട്ട് നവീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭാഗം ടാറിങ് നടത്താനോ ഗതാഗതയോഗ്യമാക്കാനോ നടപടി ഉണ്ടായിട്ടില്ല.
നാല്പതോളം ആദിവാസി കുടുംബങ്ങളും നൂറിലധികം കുടിയേറ്റ കുടുംബങ്ങളും ഈ റോഡിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഓട്ടോറിക്ഷകള്‍ക്കോ ഇരുചക്രവാഹനങ്ങള്‍ക്കോ ഓടാന്‍ കഴിയില്ല. നാലു കിലോമീറ്റര്‍ വരുന്ന ദൂരത്തിന് 150 രൂപ വാടക കൊടുത്ത് ടാക്‌സി ജീപ്പുകളിലാണ് നാട്ടുകാരുടെ യാത്ര. ആസ്പത്രികളിലും മറ്റും എത്താന്‍ പാടുപെടുകയാണെന്ന് കോളനിയിലുള്ളവര്‍ പറയുന്നു.
Tags:
Naduvilnews

0 comments: