Latest News :

Saturday, 26 May 2012

കര്‍ഷകര്‍ കുടിയിറങ്ങുന്ന ചെകുത്താന്‍കാട്ടില്‍ വന്‍കിട ക്വാറിക്ക് നീക്കം

Posted by Shaji.essenn at 7:14 pm
നടുവില്‍: കാര്‍ഷികവിളകളുടെ രോഗബാധയും വന്യമൃഗശല്ല്യവും മൂലം കര്‍ഷകര്‍ കുടിയറങ്ങുന്ന ചെകുത്താന്‍കാട് മലയില്‍ വന്‍കിട ക്വാറിക്ക് നീക്കം. വൈതല്‍മലയോട് ചേര്‍ന്ന് വനപ്രദേശത്തുനിന്ന് ഏതാനും മീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട ക്വാറിയും ക്രഷറും സ്ഥാപിക്കുന്നത്. ക്വാറി സ്ഥാപിക്കുന്നതോടുകൂടി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് കാണിച്ച് കവരപ്ലാവ് ജനകീയ കരിങ്കല്‍ക്വാറിവിരുദ്ധ പ്രക്ഷോഭസമിതി സമര പരിപാടികള്‍ക്ക് രൂപംനല്‍കി.

നടുവില്‍ പഞ്ചായത്തിലെ കവരപ്ലാവ്-ചെകുത്താന്‍കാട് റോഡിനോട് ചേര്‍ന്ന് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയവരാണ് ക്വാറി നിര്‍മാണത്തിന് പിന്നില്‍. ചെങ്കുത്തായ മലയുടെ ചരിവില്‍ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ കഴിയുന്നുണ്ട്. 10 സെന്റ് മുതല്‍ 1 ഏക്കര്‍ വരെ ഭൂമിയുമായി കഴിയുന്നവരാണിവര്‍. മഴക്കാലത്ത് വന്‍ പാറകള്‍ നിരങ്ങി നീങ്ങി അപകട ഭീഷണി ഉയര്‍ത്തുന്നതാണ് മല. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഇവിടെ പതിവാണെന്നും പ്രദേശവാസികള്‍ പറയുന്നു.

തങ്ങളുടെ അറിവോ സമ്മതമോ ബന്ധപ്പെട്ടവര്‍ വാങ്ങിയിട്ടില്ലെന്നും പരാതിയുണ്ട്. കവരപ്ലാവ് ചെകുത്താന്‍കാട് റോഡ് വൈതല്‍മലയിലേക്കുള്ള എളുപ്പവഴികൂടിയാണ്. 

കുടിയേറ്റം കഴിഞ്ഞ് അമ്പത് വര്‍ഷം കഴിഞ്ഞിട്ടും നല്ല റോഡുപോലും ആയിട്ടില്ല. ക്വാറി വരുന്നതോടെ നിലവിലുള്ള ചെമ്മണ്ണ് റോഡ് തകര്‍ന്നടിയും. പുറം ലോകവുമായി തങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനു ഇത് തടസ്സമാകുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. പ്രകൃതിദത്ത ഉറവകളില്‍ നിന്ന് പൈപ്പ് വഴിയുള്ള കുടിവെള്ളത്തെ ആശ്രയിച്ചാണ് ജനങ്ങള്‍ ജീവിക്കുന്നത്. നിരന്തരമുള്ള സ്‌ഫോടനങ്ങളും കരിങ്കല്‍ ഖനനവും കുടിവെള്ളവും ഇല്ലാതാക്കുമെന്ന് പ്രക്ഷോഭ സമിതി പ്രസിഡന്റ് സിബി വളയംപള്ളിയിലും സെക്രട്ടറി റ്റോംസണ്‍ കണിയാംകുന്നേലും പറഞ്ഞു.

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഷെഡ്യൂള്‍ നാലിന്‍ പെടുന്നതാണ് വൈതല്‍മല പ്രദേശം. ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റും കമ്മിറ്റി വിലക്കിയിട്ടുണ്ട്. Mohanan alora.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.