നടുവില്‍:നടുവില്‍ പഞ്ചായത്തില്‍ അവശേഷിച്ചിരുന്ന പുലിക്കുരുമ്പയിലെ വയലുകളും നികത്തുന്നു. ടൗണിനോട് ചേര്‍ന്ന് മൂന്നേക്കറോളം സ്ഥലമാണ് ഘട്ടംഘട്ടമായി നികത്തിയെടുക്കുന്നത്. ഏതാനും വര്‍ഷം മുമ്പുവരെ രണ്ടുവിള കൃഷി നടത്തിയിരുന്ന വയലുകളാണിതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ജലദൗര്‍ലഭ്യവും കാലാവസ്ഥയിലുണ്ടായ മാറ്റവും നെല്‍കൃഷിക്ക് അനുയോജ്യമല്ലാതായതോടെ സ്ഥലമുടമകള്‍ കൃഷി ഉപേക്ഷിച്ചു. വയല്‍ നികത്തലിനെതിരെ അധികൃതരും നടപടി എടുത്തില്ല .
നടുവില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറ് കണക്കിനേക്കര്‍ നെല്‍വയലുകളുണ്ടായിരുന്നു. വെള്ളാട്, താവുന്ന്, കണ്ടത്തില്‍ പീടിക, വിളക്കണ്ണൂര്‍, ഉത്തൂര്‍, തോയാട്, മാമ്പള്ളം തുടങ്ങിയ സ്ഥലങ്ങളിലെ വയലുകള്‍ ഇതിനകം തോട്ടങ്ങളായി മാറി. പുലിക്കുരുമ്പയിലെ വയലുകള്‍ കൂടി ഇല്ലാതാകുന്നതോടെ പഞ്ചായത്തില്‍ നെല്‍വയല്‍ പേരിനുപോലും ഇല്ലാതാവും. Mohanan alora.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: