നടുവില്‍: കല്ലേപാലത്തിന്റെ പണി ദ്രുതഗതിയിലായി. ആദ്യഘട്ടം കോണ്‍ക്രീറ്റിങ് ജോലികള്‍ പൂര്‍ത്തിയായി. വളരെ വേഗം പണി തീര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. രണ്ടേകാല്‍ കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. ഫിബ്രവരി 2ന് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞാണ് ശിലാസ്ഥാപനം നടത്തിയത്.
കുടിയാന്മലയില്‍നിന്ന് വലിയരീക്കമല, ചോലപ്പുനം, ചെമ്പേരി ഭാഗങ്ങളിലേക്കുള്ള റോഡിലാണ് പാലം നിര്‍മിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന പാലം തകര്‍ച്ചയുടെ വക്കിലെത്തിയതിനെ തുടര്‍ന്നാണ് പുതിയ പാലം അനുവദിച്ചത്. ഇടതുമുന്നണിയുടെ കാലത്ത് അനുവദിച്ച പാലം മന്ത്രി കെ.സി.ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായാണ് യാഥാര്‍ഥ്യമാകുന്നത്.
പഴയപാലം തീര്‍ത്തും അപകടനിലയിലാണിപ്പോള്‍. ഒരു വശത്തെ കൈവരികള്‍ പാടെ തകര്‍ന്നിട്ടുണ്ട്. കര്‍മസമിതി കണ്‍വീനര്‍ കെ.ആര്‍.ബാലചന്ദ്രന്‍, ചെയര്‍മാന്‍ ബാബു എളംബാശേരി എന്നിവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.Mohanan alora.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: