അതിവേഗം വളരുന്ന മൊബൈല്‍ വിപണിയാണ് ചൈനയിലേത്. ചൈനീസ് ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അവിടെ മാത്രമല്ല ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാരുണ്ട്. എന്താണ് ചൈനീസ് ഹാന്‍ഡ്‌സെറ്റുകളെ ഇത്രയും പ്രിയങ്കരമാക്കുന്ന ഘടകം?
ഡിസൈന്‍ ആണ് ഒരു പ്രധാന ഘടകം. കാഴ്ചയില്‍ ഹൈ എന്‍ഡ് സ്മാര്‍ട്‌ഫോണെന്ന് തോന്നിക്കുന്ന ചൈനീസ് ഹാന്‍ഡ്‌സെറ്റുകള്‍ വളരെ കുറഞ്ഞ വിലക്ക് വാങ്ങിയ ശീലം നമ്മളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകും. സവിശേഷതകള്‍, ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍, മികച്ച പ്രോസസര്‍, ക്യാമറ എന്നീ ഘടകങ്ങളെല്ലാം കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ചൈനീസ് ഹാന്‍ഡ്‌സെറ്റുകളിലാണ്.
വ്യാജ ഉത്പന്ന നിര്‍മ്മാണത്തിലും ചൈനീസ് ഹാന്‍ഡ്‌സെറ്റ് വിപണി പ്രശസ്തമാണെങ്കിലും നല്ല ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികള്‍ അവിടെയില്ല എന്നര്‍ത്ഥമില്ല. എച്ച്ടിസി, ആപ്പിള്‍, നോക്കിയ, എല്‍ജി, സാംസംഗ് തുടങ്ങി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വളര്‍ന്നു നില്‍ക്കുന്ന എല്ലാവരേയും വെല്ലുവിളിക്കാന്‍ പോന്ന മികച്ച സ്മാര്‍ട്‌ഫോണുകള്‍ പ്രാദേശിക ചൈനീസ് കമ്പനികള്‍ നിര്‍മ്മിക്കുന്നുണ്ട്. സവിശേഷതകളിലും ഡിസൈനിലും ശ്രദ്ധിക്കപ്പെട്ട, ഐഫോണിനെ പകരം നിര്‍ത്താവുന്ന അഞ്ച് സ്മാര്‍ട്‌ഫോണുകളെ ഇവിടെ പരിചയപ്പെടുത്താം.
ക്‌സിയോമി എം1 (Xiaomi M1)
- 4 ഇഞ്ച് മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍
- 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ക്വാള്‍കോം പ്രോസസര്‍
- ആന്‍ഡ്രോയിഡ് 2.3 ഒഎസ് (ആന്‍ഡ്രോയിഡ് ഐസിഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം)
- ഷാര്‍പ്പ് എഎസ്‌വി ടിഎഫ്ടി സ്‌ക്രീന്‍
- 854×480 പിക്‌സല്‍ റെസലൂഷന്‍
- 1ജിബി ഡിഡിആര്‍2 റാം
- 32 ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണ
- 8 മെഗാപിക്‌സല്‍ സിഎംഒഎസ് ക്യാമറ, ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫഌഷ്
- 1930mAh ലിഥിയം അയണ്‍ ബാറ്ററി
വില: 249.99 ഡോളര്‍ (ഏകദേശം 13,876 രൂപ)
മീസു എംഎക്‌സ് 4 കോര്‍ (Meizu MX Core)
- 4 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍
- 960×640 പിക്‌സല്‍ റെസലൂഷന്‍
- ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം
- 1.5 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ എആര്‍എം എ9 സാംസംഗ് എക്‌സിനോസ്
- 8 മെഗാപിക്‌സല്‍ ക്യാമറ
- 0.3 മെഗാപിക്‌സല്‍ വിജിഎ ക്യാമറ
- 32 ജിബി, 64 ജിബി സ്റ്റോറേജുകള്‍
- 1 ജിബി എല്‍പിഡിഡിആര്‍2 മെമ്മറി
- ബ്ലൂടൂത്ത് 2.1, ഇഡിആര്‍
- ലിഥിയം അയണ്‍ 1700mAh ബാറ്ററി
വില: 32ജിബിയ്ക്ക് 25,000 രൂപ, 64 ജിബിയ്ക്ക് ഏകദേശം 30,000 രൂപ
ബീയ്‌ദോ ലിറ്റില്‍ പെപ്പര്‍ (Beidou Little Pepper)
- 4.65 ഇഞ്ച് ഐപിഎസ് കപ്പാസിറ്റി മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍
- 1280×720 പിക്‌സല്‍ എച്ച്ഡി റെസലൂഷന്‍
- എന്‍വിദിയ ടെഗ്ര3 ക്വാഡ്‌കോര്‍ 1.5 ജിഗാഹെര്‍ട്‌സ് പ്രോസസര്‍
- ആന്‍ഡ്രോയിഡ് ഐസിഎസ്
- 8 മെഗാപിക്‌സല്‍ ക്യാമറ, ഓട്ടോഫോക്കസ്, എല്‍ഇഡി ഫഌഷ്
- 0.3 മെഗാപിക്‌സല്‍ ക്യാമറ
- 1ജിബി റാം, 4 ജിബി റോം
- മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ
- ഡ്യുവല്‍ സിം
- വൈഫൈ കണക്റ്റിവിറ്റി
- 1630mAh ലിഥിയം അയണ്‍ ബാറ്ററി
ഏകദേശവില: 8,659 രൂപ
ജിയായു ജി3 (JiaYu G3)
Add caption |
- 4.5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍
- 1280×720 പിക്‌സല്‍ റെസലൂഷന്‍
- ആന്‍ഡ്രോയിഡ് ഐസിഎസ്
- കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലെ
- ഡ്യുവല്‍ കോര്‍ എംടികെ എംടി6577 സിപിയു
- 8 മെഗാപിക്‌സല്‍ ക്യാമറ, ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫഌഷ്
- 2 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ
- 1ജിബി റാം
- 4ജിബി റോം
- വൈഫൈ
- 2750mAh ലിഥിയം അയണ്‍ ബാറ്ററി
ഏകദേശ വില: 9,990 രൂപ
ഓപ്പോ ഫൈന്‍ഡര്‍ (Oppo Finder)
- 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലെ
- 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍
- ആന്‍ഡ്രോയിഡ് ഐസിഎസ്
- 1ജിബി റാം
- 16ജിബി ബില്‍റ്റ് ഇന്‍ സ്‌റ്റോറേജ്
- 8 മെഗാപിക്‌സല്‍ ക്യാമറ
- 1080പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്
- 1.3 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ, 720പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്
- 1500mAh ലിഥിയം അയണ്‍ ബാറ്ററി
ഏകദേശ വില: 34,973 രൂപ
കടപ്പാട് :Gizbot
0 comments:
Have any question? Feel Free To Post Below: