നടുവില്‍ : കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, വിധവ, വികലാംഗ, വാര്‍ധക്യകാല പെന്‍ഷനുകള്‍ എന്നിവ ഓണത്തിനുമുമ്പ് ജില്ലയില്‍ ലഭിക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം മണിയോര്‍ഡറായി അയക്കുന്നവയാണ് തൊഴിലില്ലായ്മവേതനം ഒഴികെയുള്ള സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍. പെന്‍ഷനുകള്‍ നല്കുന്നതിനാവശ്യമായ അലോട്ട്‌മെന്റ് ലെറ്ററുകള്‍ കളക്ടറേറ്റില്‍നിന്ന് അയക്കുന്നതിലുണ്ടായ കാലതാമസമാണ് ഓണത്തിനു പെന്‍ഷന്‍ അയക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തടസ്സമായത്.
വാര്‍ധക്യ, വികലാംഗ, വിധവാ പെന്‍ഷന്‍ അലോട്ട്‌മെന്റുകള്‍ 16-ാം തീയതി മുതലാണ് നല്‍കിയത്. ഈ അലോട്ട്‌മെന്റുകളുടെ അടിസ്ഥാനത്തില്‍ ബില്‍ തയ്യാറാക്കി ട്രഷറികളില്‍ സമര്‍പ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല.
ഞായറാഴ്ചയും ഈദുല്‍ഫിത്തര്‍ അവധിയും ജീവനക്കാരുടെ പണിമുടക്കും, സി.പി.എം. കളക്ടറേറ്റ് ഉപരോധവും, ബാങ്കുകളുടെ പണിമുടക്കുംമൂലം ഇതുവരെ പെന്‍ഷന്‍തുക പണമാക്കി മാറ്റുന്നതിന് പഞ്ചായത്തുകള്‍ക്ക് സാധിച്ചിട്ടില്ല. കൂടാതെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം എന്നിവയുടെ അലോട്ട്‌മെന്റുകള്‍ ലേബര്‍ ഓഫിസില്‍ നിന്നും എംപ്ലോയ്‌മെന്റ് ഓഫീസില്‍നിന്നും അയക്കാനും നടപടി ആയിട്ടില്ല. ട്രഷറികളില്‍നിന്ന് ഈയാഴ്ച പണം ലഭ്യമായാല്‍പ്പോലും പോസ്റ്റോഫീസുകളില്‍ നല്‍കിയ മണിയോര്‍ഡര്‍ ഗുണഭോക്താവിനു ലഭിക്കില്ല. കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ പെന്‍ഷന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ നേരത്തെതന്നെ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാ അധികൃതരുടെ അലംഭാവമാണ് ക്ഷേമപെന്‍ഷനുകള്‍ വൈകാന്‍ കാരണമാക്കിയതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ കുറ്റപ്പെടുത്തുന്നു.റിപ്പോര്‍ട്ട് : മോഹനന്‍ അളോറ
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: