നടുവില്‍: ചെങ്ങറ സമരത്തിന്റെ ഒത്തുതീര്‍പ്പ് പാക്കേജ് പ്രകാരം ഒടുവള്ളിയിലെത്തിയ സമരക്കാര്‍ക്ക് ജീവിതം ദുരിതപൂര്‍ണം. പന്ത്രണ്ടോളം കുടുംബങ്ങളാണ് ആവശ്യത്തിന് കുടിവെള്ളമോ നടക്കാന്‍ വഴിയോ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ഒടുവള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തോടുചേര്‍ന്ന് 26 കുടുംബങ്ങള്‍ക്ക് ഭൂമി അളന്നു തിരിച്ചുകൊടുത്തെങ്കിലും പാക്കേജിലെ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. വീട് നിര്‍മിക്കാന്‍ അനുവദിച്ച രണ്ട്‌ലക്ഷം രൂപ പൂര്‍ണമായി അനുവദിക്കാത്തതുമൂലം വീട് നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. പന്ത്രണ്ടു വീടുകളില്‍ ഒന്നുമാത്രമാണ് ഭാഗികമായെങ്കിലും പൂര്‍ത്തിയായത്. ബാക്കിയെല്ലാം ചുമര് വരെയായി നിലച്ചു. പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഒരേക്കറും പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് അരഏക്കറും ഭൂമിയാണ് കിട്ടിയത്.
തീര്‍ത്തും അപരിചിതമായ സ്ഥലത്തെത്തിയതിനാല്‍ പലവിധ ചൂഷണങ്ങള്‍ക്കും ഇവര്‍ വിധേയരാവുന്നു. വീട് നിര്‍മാണസ്ഥലത്തേക്ക് റോഡില്ലാത്തതിനാല്‍ തലച്ചുമടായാണ് അനുബന്ധ സാധനങ്ങള്‍ എത്തിക്കുന്നത്. തൊഴിലാളികളുടെ കൂലിയും വാടകയും നാട്ടുകാരില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തങ്ങളോട് വാങ്ങുന്നതായി ഇവര്‍ക്ക് പരാതിയുണ്ട്. ലോറിയില്‍ വെള്ളം കൊണ്ടുവന്നാണ് നിര്‍മാണജോലികള്‍ നടത്തുന്നത്. വെള്ളത്തിന്റെ വില ആദ്യം മൂന്നൂറ് രൂപ വാങ്ങിയിരുന്നത് ഇപ്പോള്‍ അഞ്ഞൂറ് രൂപയാക്കിയിരിക്കുകയാണ്. സമീപത്തുള്ള ലക്ഷം വീട് കോളനിയോട് ചേര്‍ന്ന് നിര്‍മിച്ച ഏക കുഴല്‍കിണറാണ് കുടിവെള്ളത്തിനുള്ള ഏക ആശ്രയം. മുപ്പതോളം വീട്ടുകാര്‍ ആശ്രയിക്കുന്നതിനാല്‍ മണിക്കൂറുകളോളം കുഴല്‍ കിണറിനുമുന്നില്‍ കാത്തിരിക്കേണ്ടിവരുന്നു. റിപ്പോര്‍ട്ട്:mohanan alora.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: