നടുവില്‍: വെള്ളിത്തിരയുടെ പുതിയ പാഠങ്ങള്‍ തേടുകയാണ് അധ്യാപകരുടെ കൂട്ടായ്മയായ ടാക്കീസ്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല വിദ്യാരംഗം കലാവേദിയാണ് ടാക്കീസിന് രൂപം നല്‍കിയത്. വിദ്യാലയങ്ങളില്‍നിന്ന് ഓരോ അധ്യാപകനെ വീതം ഉള്‍പ്പെടുത്തി മികച്ച സൃഷ്ടികള്‍ കുട്ടികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ടാക്കീസിന്റെ ഉദ്ഘാടനവും ചലച്ചിത്രോത്സവവും ശനിയാഴ്ച നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. നോര്‍വീജിയന്‍ സിനിമ സിനിമാടിക്കറ്റ്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ?, അമേരിക്കന്‍ സിനിമ ഏന്‍ ഒക്കറന്‍സി അറ്റ് ഓള്‍ ക്രീക്ക് ബ്രിഡ്ജ്, അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ്, കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മര്‍ എന്നീ സിനിമകളുടെ പ്രദര്‍ശനമാണ് നടന്നത്. ഗൗരവമേറിയ ചര്‍ച്ചകളുമായി ഓപ്പണ്‍ ഫോറവും ഉണ്ടായി. എച്ച്.എം. ഫോറം കണ്‍വീനര്‍ ആര്‍.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.പി.ഫല്‍ഗുനന്‍ അധ്യക്ഷനായി. ടി.കെ.ഉമ്മര്‍ ആമുഖഭാഷണം നടത്തി. ക്യാമ്പ് ഡയറക്ടര്‍ കെ.പി.ജയേഷ്, എം.വി.ജനാര്‍ദനന്‍, എം.ജെ.മാത്യു, പ്രിന്‍സിപ്പല്‍ കെ.പി.ദാമോദരന്‍, പ്രധാനാധ്യാപകന്‍ കെ.കെ.ലതീഷ് എന്നിവര്‍ സംസാരിച്ചു. എ.ആര്‍.പ്രസാദ് സ്വാഗതവും സിന്ധു നാരായണന്‍ നന്ദിയും പറഞ്ഞു.Mohanan alora.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: