Latest News :

Thursday 13 September 2012

ഐഫോണ്‍ 5 ഇറങ്ങി ....

Posted by Shaji.essenn at 3:50 pm

അവസാനം ഊഹാപോഹങ്ങള്‍ക്കു അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ ആപ്പിളിന്‍റെ പുത്തന്‍ പ്രതീക്ഷയായ ഐഫോണ്‍ 5 ഇറങ്ങി. സാന്‍ ഫ്രാന്‍സിസ്കോയിലെ യെര്‍ബ ബ്യുവേനയില്‍ വെച്ച് നടക്കുന്ന ആപ്പിള്‍ പ്രസ്‌ ഈവന്റില്‍ ആപ്പിള്‍ മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫില്‍ ശില്ലെര്‍ ആണ് ഈ വര്‍ഷത്തെ ഏറ്റവും കളര്‍ ഫുള്‍ സ്മാര്‍ട്ട്‌ ഫോണ്‍ പുറത്തിറക്കിയത്. ഐഫോണ്‍ 4s വിപണിയില്‍ ഇറക്കുന്ന അതെ വിലക്കാണ് ഇത് വില്‍ക്കപ്പെടുക. അതായത്‌ വെറും 199 ഡോളറിന്.
4 ഇഞ്ച്‌ റെറ്റിന ഡിസ്പ്ലേ
ഐഫോണ്‍ 5-നു മുന്‍പുള്ള വേര്‍ഷനുകളെക്കാള്‍ വലുപ്പം കൂടിയ സ്ക്രീന്‍ ആണുള്ളത്, 4 ഇഞ്ച്‌ ഡിസ്പ്ലേ. അതായത് 1,136 x 640 അല്ലെങ്കില്‍ ഓരോ ഇഞ്ചിലും 326 പിക്സല്‍ വീതം ആണ് സൈസ്. ആപ്പിള്‍ മുന്‍പേ തന്നെ വ്യക്തമാക്കിയ പോലെ റെറ്റിന ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക.
4ജി എല്‍.ടി.ഇ. നെറ്റ്‌വര്‍ക്ക്
ഐഫോണ്‍ 5 വേഗമേറിയ 4ജി എല്‍.ടി.ഇ. നെറ്റ്‌വര്‍ക്കിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല, യു.എസ്., യൂറോപ്പ്, ഏഷ്യ തുടങ്ങി ലോകത്തെവിടെയുമുള്ള നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്നതാകും പുതിയ ഐഫോണ്‍ . ഐഫോണിനില്ലെന്ന് സാംസങ് അവകാശപ്പെട്ടിരുന്ന 4ജി പിന്തുണ ഐഫോണ്‍ 5 ല്‍ വരുന്നതോടെ, ആപ്പിളിന് സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലെ പിടി ഒന്നുകൂടി മുറുക്കാനാകും.
അടുത്ത തലമുറ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് സങ്കേതമാണ് എല്‍.ടി.ഇ (LTE). ഉള്ളടക്കഘടകങ്ങളും വീഡിയോ സ്ട്രീമിങും വെബ് ബ്രൌസിങ്ങുമെല്ലാം ഉന്നതവേഗത്തില്‍ സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണിത്.
അമേരിക്കയില്‍ ടി-മൊബൈല്‍, എടി ആന്‍ഡ് ടി, വെറൈസണ്‍ തുടങ്ങിയവയൊക്കെ യു.എസില്‍ അതിവേഗ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്ന മൊബൈല്‍ കമ്പനികളാണ്.
ഇത്തരം മൊബൈല്‍ സേവനദാതാക്കള്‍ ഉപഭോക്താക്കളെ 4ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. കാരണം, അതിവേഗ വയര്‍ലെസ്സ് കണക്ഷന്‍ വഴി ഡേറ്റാകൈമാറ്റം ഏറും, വരുമാനവും വര്‍ധിക്കും.
പുതിയ പ്രോസസ്സര്‍ : A6 ചിപ്സെറ്റ്‌ 
പ്രതീക്ഷിച്ച പോലെ തന്നെ പുതിയ A6 പ്രോസ്സസര്‍ ആണ് ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് പഴയ ഐഫോണ്‍ 4s ല്‍ ഉപയോഗിച്ച A5 നേക്കാള്‍ രണ്ടു മടങ്ങ്‌ വേഗത കൂടിയതാണ്.
കൂടുതല്‍ നല്ല ബാറ്ററി ലൈഫ്
ഐഫോണ്‍ ബാറ്ററി ലൈഫിനെ കുറിച്ച് അത്ര നല്ല വാര്‍ത്തയൊന്നും അല്ല പുറത്തു വരാറ്. എന്നാല്‍ പഴയ വേര്‍ഷനുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ നല്ല ബാറ്ററി ലൈഫ് ആണ് ഐഫോണ്‍ 5 വാഗ്ദാനം ചെയ്യുന്നത്. 3G ഉപയോഗത്തില്‍ 8 മണിക്കൂര്‍ ആണ് അവര്‍ വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫ്.
8 മെഗാപിക്സല്‍ ക്യാമറ
ഐഫോണിന്റെ മറ്റു വെര്‍ഷനുകളെ അപേക്ഷിച്ചു കൂടുതല്‍ നല്ല ക്യാമറയാണ് ഐഫോണ്‍ 5ല്‍ . 8 മെഗാപിക്സല്‍ ക്യാമറയാണ് ഉള്ളത്. എന്നാല്‍ പഴയതിനെ അപേക്ഷിച്ചു 25% വലുപ്പം കുറവാണു പുതിയ ക്യാമറക്ക്.
പുതിയ ഡോക് കണക്ടര്‍
പഴയതിനെ അപേക്ഷിച്ചു ചെറിയ ഡോക് കണക്ടര്‍ വാഗ്ദാനം ചെയ്യുന്നു ഐഫോണ്‍ 5. 19 പിന്‍ ഡോക് കണക്ടര്‍ ആണ് പുതിയ ഫോണില്‍ ഉള്ളത്.
ഏതായാലും ഏറെ നാളത്തെ നമ്മുടെ തിരച്ചിലുകള്‍ ഇവിടെ അവസാനിക്കുകയാണ്. 2010 ല്‍ ഐഫോണ്‍ 4 ഇറങ്ങിയ അന്ന് മുതല്‍ ഐഫോണ്‍ 5നെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുക ആയിരുന്നല്ലോ. ഏതായാലും പുതിയ വേഗമേറിയ 4ജി എല്‍.ടി.ഇ. നെറ്റ്‌വര്‍ക്കിന്റെ ഒക്കെ വരവോടെ സാംസംഗ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആപ്പിളിന് സാധിക്കുമെന്ന് നമുക്കാശ്വസിക്കാം.കടപ്പാട്: ഭൂലോകം




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.