Latest News :

Saturday 15 September 2012

ബസ്സുകള്‍ വെട്ടിക്കുറച്ചു; ജനം വലഞ്ഞു

Posted by Shaji.essenn at 7:40 pm
നടുവില്‍ :ഹര്‍ത്താല്‍ദിനത്തലേന്ന് ബസ്സുകള്‍ വെട്ടിക്കുറച്ചത് ജനങ്ങളെ വലച്ചു. നടുവില്‍-കുടിയാന്മല റൂട്ടിലാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ബസ്സുകളുടെ എണ്ണം കുറച്ചത്. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം യാത്രക്കാര്‍ ബസ്‌സ്റ്റോപ്പുകളില്‍ കാത്തുനില്‍ക്കേണ്ടിവന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ വീടുകളില്‍ എത്താന്‍ ഏറെ പ്രയാസപ്പെട്ടു. രാത്രിതളിപ്പറമ്പിലേക്ക് പോകേണ്ട ബസ്സുകള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് വൈകുവോളം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നടുവില്‍ ടൗണില്‍ കുടങ്ങി. ആവശ്യത്തിന് ബസ്സുകളോടിക്കാതെ അധികൃതര്‍ റൂട്ടിലെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നു. സ്വകാര്യ ജീപ്പുകളിലും ബസ്സുകളിലും കയറാന്‍ ഇതുമൂലം തിരക്കായിരുന്നു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.