Latest News :

Sunday 16 September 2012

അപൂര്‍വ കൂണുകള്‍ കണ്ടെത്തി..

Posted by Shaji.essenn at 8:57 pm
നടുവില്‍: അപൂര്‍വങ്ങളായ നക്ഷത്രക്കൂണും കപ്പ്കൂണും പാലക്കയത്ത് കണ്ടെത്തി. ഭൂമിയിലെ നക്ഷത്രം എന്നറിയപ്പെടുന്ന നക്ഷത്രക്കൂണിന്റെ ശാസ്ത്രനാമം ഗിയാസ്റ്റം സക്കാറ്റം എന്നും കപ്പ്കൂണിന്‍േറത് കൂക്കിന ട്രൈക്കോളോമ എന്നുമാണ്. നീര്‍ച്ചാലുകള്‍ക്ക് സമീപമാണ് കപ്പ്കൂണുകള്‍ കാണപ്പെടുന്നത്. വഴുക്കലുള്ള പാറകള്‍ക്കിടിയിലെ മണ്ണിലാണ് ഇവ വളരുക. നക്ഷത്രക്കൂണുകള്‍ മണ്ണില്‍ത്തന്നെ വളരുന്നു. രണ്ട് പാളികളുള്ള ശരീരഭാഗത്തിലെ ഒരു പാളി പിളര്‍ന്നാണ് നക്ഷത്രരൂപം കൈക്കൊള്ളുന്നത്. വൃത്താകൃതിയുള്ള ഭാഗം കായപോലെയാണുണ്ടാവുക. ഇതിനകത്താണ് കൂണിന്റെ വിത്ത്. 

കപ്പ്കൂണിന് കണ്‍പീലികള്‍പോലെ രോമങ്ങള്‍ ഉണ്ടാവും. മറ്റു പ്രാണികള്‍ ഇവയെ ആക്രമിക്കാതിരിക്കാനാണിത്. ഓറഞ്ച്‌നിറത്തില്‍ മൂന്നുമുതല്‍ അഞ്ചുവരെ സെ.മീ. വലിപ്പംകാണും. കൂവേരിയിലെ വൈശാഖ് കല്ലൂരാണ് ഈ കൂണ്‍ തിരിച്ചറിഞ്ഞത്. രണ്ട് കൂണുകളും ഭക്ഷ്യയോഗ്യമല്ല. ജൈവവൈവിധ്യ സമൃദ്ധമായ പാലക്കയത്ത് കണ്ണാന്തളി, ചിറ്റേലം എന്നിവയും ഇപ്പോള്‍ പൂവിട്ടിട്ടുണ്ട്





നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.