Latest News :

Monday 19 November 2012

പൈതല്‍മലയിലേക്ക് സന്ദര്‍ശകപ്രവാഹം; സര്‍ക്കാര്‍ റിസോര്‍ട്ട് അടഞ്ഞുതന്നെ

Posted by Unknown at 9:34 am
നടുവില്‍:; മഴ മാറിയതോടെ പൈതല്‍മലയിലേക്ക് വിനോദസഞ്ചാരികള്‍ എത്താന്‍ തുടങ്ങി. എന്നാല്‍, മൂന്നുകോടിയോളം രൂപ ചെലവഴിച്ച് സര്‍ക്കാര്‍ നിര്‍മിച്ച റിസോര്‍ട്ട് മഴയും വെയിലുമേറ്റ് നശിക്കുകയാണ്. സഞ്ചാരികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും നല്കാന്‍ ആധുനികരീതിയില്‍ നിര്‍മിച്ചതാണ് ഈ റിസോര്‍ട്ട്. വൈദ്യുതിയില്ല എന്ന കാരണം പറഞ്ഞാണ് പ്രവര്‍ത്തനം അധികൃതര്‍ ഏറ്റെടുത്ത് നടത്താത്തത്. രണ്ടുവര്‍ഷം മുമ്പ് അന്നത്തെ ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വൈദ്യുതിലൈന്‍ വലിക്കാന്‍ ടൂറിസം വകുപ്പ് 25 ലക്ഷം രൂപ വൈദ്യുത ബോര്‍ഡിന് അടച്ചെങ്കിലും നടപടികള്‍ വൈകുകയാണ്. വൈദ്യുതത്തൂണുകള്‍ മലയിലെത്തിച്ചുവെന്നതാണ് ആകെയുണ്ടായ നീക്കം. ഇതിനുപുറമെ നിരവധി റിസോര്‍ട്ടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
 

സാധാരണക്കാരായ ടൂറിസ്റ്റുകള്‍ക്ക് മലയില്‍ ഒരുസൗകര്യവും ഇല്ല. പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കാനോ കുടിവെള്ളത്തിനോ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ല. 

സഞ്ചാരികളെ നിയന്ത്രിക്കാനും ആരുമില്ല. കഴിഞ്ഞവര്‍ഷം വനം പൂര്‍ണമായും കാട്ടുതീമൂലം കത്തിയെരിഞ്ഞിരുന്നു. മദ്യക്തുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കംചെയ്യാനും നടപടിയില്ല. മദ്യപരുടെ ശല്യവും ഇവിടെയുണ്ട്. മദ്യവുമായി വനത്തിനുള്ളിലേക്ക് പോകുന്നത് തടയാന്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. 

വിനോദസഞ്ചാരത്തിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആക്ഷേപമുണ്ട്. ചില കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ ഇറച്ചി പാചകം ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. വനമേഖലയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മാലിന്യനിക്ഷേപത്തിന് സംവിധാനമൊരുക്കണമെന്നും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടന്നിട്ടില്ല. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.