Latest News :

Tuesday 1 January 2013

വൈതല്‍മല: ഏക്കര്‍കണക്കിന് പുല്‍മേടുകള്‍ കത്തിനശിച്ചു

Posted by Haneefa.K.P at 2:34 pm
നടുവില്‍ : ടൂറിസ്റ്റ് കേന്ദ്രമായ വൈതല്‍മലയിലും താഴ്വാരത്തും വീണ്ടും വന്‍ തീപിടിത്തം.  കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മൂന്നാംതവണയാണ് വൈതലില്‍ തീപിടിത്തമുണ്ടാകുന്നത്. ഏക്കര്‍കണക്കിന് പുല്‍മേടുകള്‍ കത്തിനശിച്ചു. വന്യജീവികളും ഔധസസ്യങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.
രാത്രിയിലാണ് തീപിടിത്തം പതിവാകുന്നത്. മദ്യലഹരിയിലെത്തുന്ന സാമൂഹികവിരുദ്ധര്‍ തീയിട്ട് കടന്നുകളയുകയാണെന്നാണ് സൂചന. കേരളം-കര്‍ണാടക അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് വൈതല്‍മല. തീപിടിത്തത്തിലൂടെ വന്‍ നഷ്ടം സംഭവിക്കുമ്പോഴും വനം-ടൂറിസം വകുപ്പുകള്‍ തികഞ്ഞ അനാസ്ഥയിലാണെന്ന് ആക്ഷേപമുണ്ട്.
ക്രിസ്മസിനോടനുബന്ധിച്ച് ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നു. സഞ്ചാരികള്‍ ഏറെയും പോയിക്കഴിഞ്ഞശേഷം വൈകീട്ടോടെയാണ് പുല്‍മേടുകളില്‍ തീയിട്ടതെന്നാണ് കരുതുന്നത്.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിട്ടും വൈതല്‍മലയില്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്താത്തതാണ് സാമൂഹികവിരുദ്ധര്‍ക്ക് പ്രചോദനമാകുന്നത്. ഇടക്കിടെയുണ്ടാകുന്ന തീപിടിത്തം ഇവിടത്തെ അപൂര്‍വ പ്രകൃതസൗന്ദര്യത്തിനും വന്യജീവികള്‍ക്കും ഔധസസ്യങ്ങള്‍ക്കും ഏറെ ഭീഷണിയായിട്ടുണ്ട്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.